ആര്‍എസ്എസ് മേധാവിയുടെ കാട്ടുനായയുടെ ഉപമ വിവാദമാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 9, 2018

ആര്‍എസ്എസ് മേധാവിയുടെ കാട്ടുനായയുടെ ഉപമ വിവാദമാകുന്നു

ന്യൂഡല്‍ഹി: ലോക ഹിന്ദു കോണ്‍ഗ്രസില്‍ സംസാരിക്കുന്നതിനിടെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത്. സിംഹം കാട്ടുനായകള്‍ക്ക് ആക്രമിച്ചുകൊല്ലുവാന്‍ സാധിക്കുമെന്നായിരുന്നു മോഹന്‍ ഭഗവത്തിന്റെ പ്രസ്ഥാവന.

അമേരിക്കയിലെ ഷിക്കാഗോയില്‍ വച്ചു നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസില്‍ ഹിന്ദുക്കളുടെ ഏകീകരണത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദുക്കള്‍ക്ക് ആധിപത്യമോഹമില്ല. അധിനിവേശത്തിലൂടെയോ ആധിപത്യ മോഹത്തിലൂടെയോ ഉണ്ടായതല്ല നമ്മുടെ സ്വാധീനമെന്നും പ്രസംഗത്തിനിടെ അദ്ദേഹം വ്യക്തമാക്കി.

മറ്റു മത സമുദായങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നതാണ് ആര്‍എസ്എസ് ലോകത്ത് അറിയപ്പെടുന്നതെന്നും മറ്റു മതങ്ങളെ ഇങ്ങനെ ഉപമിക്കുന്നത് ലജ്ജാകരമാണെന്നും കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് പ്രതികരിച്ചു. മറ്റുള്ളവരെ നായകളെന്ന് വിളിച്ച് നിന്ദിക്കുന്ന മോഹന്‍ ഭഗവത് സ്വയം കടുവയാകാന്‍ ശ്രമിക്കുകയാണെന്നും എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.

മോഹന്‍ ഭാഗവതിന്റെ നായയോടുള്ള ഉപമയ്‌ക്കെതിരെ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം ആര്‍എസ്എസ് മേധാവി രാജ്യത്തെ ഹിന്ദുക്കളുടെ ക്ഷേമത്തെ കുറിച്ച് മാത്രമാണ് സംസാരിച്ചതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ് പറഞ്ഞു.



from mangalam.com https://ift.tt/2CCpOyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages