ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

ചാരക്കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ

തൃശൂർ: ഐഎസ്ആർഒ ചാരക്കേസിൽ രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാൽ. തൃശൂരിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. കരുണാകന്റെ രാഷ്ട്രീയ ഭാവി തകർക്കാൻ എതിരാളികൾ തയ്യാറാക്കിയ ഗൂഢാലോചനയുടെ ഭാഗമായാണ് ചാരക്കേസിൽ അദ്ദേഹം പെട്ടത്. ഗൂഢാലോചനയ്ക്ക് പിന്നിൽ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്നും പത്മജ പറഞ്ഞു. ജുഡീഷ്യറിക്ക് മുന്നിൽ ഇവരുടെ പേര് പറയുമെന്നും ജുഡിഷ്യറിയിൽ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേർത്തു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയോ ചട്ടുകമായി പ്രവർത്തിക്കുകയായിരുന്നെന്ന് പത്മജ ആരോപിച്ചു. കെ കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്നും കേസിന്റെ സമയത്ത് മാധ്യമങ്ങളും തുണച്ചില്ലെന്നും പത്മജ പറഞ്ഞു. കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോൺഗ്രസിന്റേയും ഉത്തരവാദിത്വമാണെന്നും പത്മജ കൂട്ടിച്ചേർത്തു.


from mathrubhumi.latestnews.rssfeed https://ift.tt/2NNF9RG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages