മുംബൈ: ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി. ഇന്ന് രാവിലെ തന്നെ ഡോളറിനെതിരെ 72.92 നിലവാരത്തിലെത്തി രൂപയുടെ വിനിമയ മൂല്യം.
ചൊവ്വാഴ്ച്ച നടന്നതിനേക്കാള്‍ 22 പൈസയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ബാങ്കുകളും എണ്ണക്കമ്പനികളടക്കമുള്ള ഇറക്കുമതിക്കാരും ഡോളറിന്റെ വിനിമയം വര്‍ധിപ്പിച്ചതാണ് രൂപയുടെ മൂല്യം താഴാന്‍ കാരണമായത്.
വിദേശനിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിന്നും പിന്‍വാങ്ങുന്നതാണ് പ്രധാന കാരണം. വികസ്വര രാജ്യങ്ങളുടെ വിപണിയിലെ കറന്‍സികള്‍ വിറ്റൊഴിഞ്ഞ് കൂടുതല് സുരക്ഷിതമായ ഡോളറിലേക്ക് നിക്ഷേപകര്‍ മാറുന്നതും രൂപയെ ബാധിച്ചു.
ചൊവ്വാഴ്ച മാത്രം 1,454 കോടി രൂപയുടെ ഓഹരികളാണ് അവര്‍ വിറ്റൊഴിഞ്ഞത്. ഇന്നലെ സന്ധ്യയോടെ നിലമെച്ചപ്പെടുത്തിയിരുന്നു. 72.69ല്‍ എത്തിയിരുന്നു.
from mangalam.com https://ift.tt/2NAQUL6
via IFTTT
No comments:
Post a Comment