വഡോദര: കരസേനയിലെ ഒരു മുതിര്‍ന്ന ഓഫീസര്‍ കൂടി വിവാദത്തില്‍. നാഷണല്‍ കേഡറ്റ് കോര്‍പ് (എന്‍.സി.സി ) അംഗമായ പെണ്‍കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്ന ആരോപണത്തിലാണ് മേജര്‍ ജനറലിനെതിരെ അന്വേഷണത്തിന് സൈന്യം ഉത്തരവിട്ടത്. ഗുജറാത്തിലെ ഒരു എന്‍.സി.സി കേഡറ്റില്‍ ഉള്‍പ്പെട്ട പെണ്‍കുട്ടികളോടാണ് മേജര്‍ ജനറല്‍ മോശമായി പെരുമാറിയെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ആരോപണം ഉയര്‍ന്നതിനെ തടുര്‍ന്ന് മേജര്‍ ജനലിനെ ഗുജറാത്തിലെ ചുമതലയില്‍ നിന്നും നീക്കിയെങ്കിലും മറ്റൊരു സംസ്ഥാനത്ത് അദ്ദേഹം സേവനം ചെയ്യുകയാണ്. പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത് കൂടാതെ സാമ്പത്തിക ക്രമക്കേടുകളും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്.
ലഫ്.ജനറല്‍ ആര്‍.എസ് സലരിയ ആയിരിക്കും അന്വേഷണ സംഘത്തിന്റെ അധ്യക്ഷനെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ എന്‍.സി.സിയുടെ ചുമതലയിലുള്ള മേജര്‍ ജനറല്‍ ഗജേന്ദ്ര പ്രസാദ്, മേജര്‍ ജനറല്‍ കെ.ടി ശ്രീകുമാര്‍, കേണല്‍ റാങ്കിലുള്ള ഒരു വനിതാ ഓഫീസര്‍ എന്നിവര്‍ അന്വേഷണസംഘത്തില്‍ അംംങ്ങളായിരിക്കും.
പെണ്‍കുട്ടികള്‍ക്ക് ഓഫീസര്‍ വാട്‌സ്ആപ് വഴിയും അല്ലാതെയും അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നാണ് പ്രധാന പരാതി. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും സന്ദേശങ്ങളും അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം, തന്റെ മൊബൈല്‍ ഫോണ്‍ മറ്റാരോ ദുരുപയോഗിച്ചതാണെന്നും ഫോണില്‍ നിന്നും താനറിയാതെയാണ് അവര്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നതെന്നുമാണ് മേജര്‍ ജനറലിന്റെ വിശദീകരണം.
അടുത്തകാലത്താണ് ജമ്മു കശ്മീരിലെ ഒരു മേജറെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ഹോട്ടല്‍മുറിയില്‍ എത്തിയതിന് പിടികൂടിയത്. മേജര്‍ ലീതുള്‍ ഗോഗോയിയെ ആയിരുന്നു പിടികൂടിയത്. കശ്മീരില്‍ യുവാക്കളുടെ കല്ലേറില്‍ നിന്നും രക്ഷപ്പെടാന്‍ യുവാവിനെ ജീപ്പില്‍ വച്ചുകെട്ടിയ സംഭവത്തിലും ആരോപണ വിധേയനായിരുന്നു മേജര്‍ ഗോഗോയ്.
from mangalam.com https://ift.tt/2NUfOlJ
via IFTTT
No comments:
Post a Comment