ജയിലില്‍ നിന്നും തിരിച്ചെത്തിയ നവാസ് ഷെരീഫിനു വന്‍ സ്വീകരണം ; ലാഹോറില്‍ നേതാവിനെ സ്വീകരിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

ജയിലില്‍ നിന്നും തിരിച്ചെത്തിയ നവാസ് ഷെരീഫിനു വന്‍ സ്വീകരണം ; ലാഹോറില്‍ നേതാവിനെ സ്വീകരിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍

ലാഹോര്‍ : അഴിമതികേസില്‍ ജയിലില്‍ അടയ്ക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കും മരുമകനും തിരിച്ചുവരവില്‍ വന്‍ സ്വീകരണം. ഷെരീഫിന്റെയും ബന്ധുക്കളുടെയും ശിക്ഷ ഇസ്‌ളാമാബാദ് ഹൈക്കോടതി ബുധനാഴ്ച മരവിപ്പിച്ചതിന് മണിക്കൂറുകള്‍ പിന്നിടും മുമ്പേ മൂവരേയും ജയിലില്‍ നിന്നും മോചിപ്പിച്ചു. രണ്ടംഗ ജഡ്ജിമാരുടെ ബഞ്ചായിരുന്നു ശിക്ഷ മരവിപ്പിച്ചത്.

ലണ്ടനിലെ അവന്‍ഫീല്‍ഡിലെ ആഡംബര ഫഌറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട കേസിലെ പ്രത്യേക കോടതി വിധിക്കെതിരേ നവാസ് ഷെരീഫും മകള്‍ മറിയവും മരുമകന്‍ മുന്‍ സേനാ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദാറും നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു െഹെക്കോടതി നടപടി. പിഎംഎല്‍-എന്നിന്റെ നിലവിലെ പ്രസിഡന്റും നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാദ് ഷരീഫും മറ്റ് പാര്‍ട്ടി നേതാക്കളും ശക്തമായ സുരക്ഷാ സംവിധാനമുള്ള അഡിയാല ജയിലില്‍ ഷെരീഫ് മോചിതനാകുന്നതിനായി നേരത്തേ തന്നെ എത്തിയിരുന്നു.

താന്‍ അറിഞ്ഞുകൊണ്ടു ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ദൈവം തനിക്ക് നീതി തന്നെന്നുമായിരുന്നു ഷെരീഫിന്റെ പ്രതികരണം. കനത്ത സുരക്ഷയിലാണ് ജയില്‍ മോചിതായ മൂന്ന് പേരും നൂര്‍ഖാന്‍ വ്യോമതാവളത്തില്‍ എത്തിയത്. പിന്നീട് അവിടെ നിന്നും പ്രത്യേക വിമാനത്തില്‍ ലാഹോറില്‍ എത്തിച്ചേര്‍ന്നു. പതിനായിരക്കണക്കിന് അനുയായികളാണ് നവാസ് ഷെരീഫിനെയും മകളെയും മരുമകനെയും ലാഹോറില്‍ വരവേറ്റത്. മൂവര്‍ക്കും 11 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് റാവല്‍പിണ്ടിയിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി വിധിച്ചത്.

റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന മൂവരെയും മോചിപ്പിക്കാന്‍ രണ്ടംഗ െഹെക്കോടതി ബെഞ്ച് കഴിഞ്ഞ ദിവസമാണ് ഉത്തരവിട്ടത്. മൂവരും 5,00,000 രൂപയുടെ ജാമ്യം കെട്ടിവയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജിയുടെ സാധുത പരിശോധിക്കണമെന്ന നാഷണല്‍ അക്കൗണ്ട്‌സ് ബ്യൂറോ (എന്‍.എ.ബി)യുടെ ആവശ്യം കോടതി തള്ളി. ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ജയില്‍ മോചിതനായ ശേഷം സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും വിലക്കിയിരുന്നു.

പനാമ പേപ്പര്‍ വെളിപ്പെടുത്തലുകളിലൂടെ പുറത്തുവന്ന അഴിമതിവിവാദത്തെത്തുടര്‍ന്നു സുപ്രീം കോടതി അയോഗ്യനാക്കിയതതോടെയാണ് കഴിഞ്ഞവര്‍ഷം നവാസ് ഷെരീഫ് പാകിസ്താന്‍ പ്രധാനമന്ത്രിപദം രാജിവച്ചത്. അഴിമതിക്കേസില്‍ ഷെരീഫിനും മകള്‍ക്കും മരുമകനുമെതിരേ അന്വേഷണം നടത്താനും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് എന്‍.എ.ബി. രജിസ്റ്റര്‍ ചെയ്ത മൂന്നുകേസുകളിലൊന്നാണു അവന്‍ഫീല്‍ഡ് അഴിമതി.



from mangalam.com https://ift.tt/2pmAtEn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages