കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വിമര്‍ശനവുമായി ലത്തീന്‍ കത്തോലിക്കാ സഭ കേരള റീജിയന്‍. വ്യക്തിപരമായി ഉയര്‍ന്ന ആരോപണങ്ങളും വിമര്‍ശനങ്ങളും സഭയ്‌ക്കെതിരെയുള്ളതെന്ന ബിഷപ്പ് ഫ്രാങ്കോയുടെ വാദം ശരിയല്ലെന്ന് കെ.ആര്‍.എല്‍.സി.സി. ബിഷപ്പ് എന്ന നിലയില്‍ പാലിക്കേണ്ട ധാര്‍മ്മികബോധവും നീതിബോധവും വിശ്വാസസൈ്ഥര്യവുമാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അത് വ്യക്തിപരമായ ആരോപണങ്ങളാണ്. അതില്‍ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക നടപടികളാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നതെന്നും കെ.ആര്‍.സി.സി വൈസ് പ്രസിഡന്റ് ഷാജി ജോര്‍ജ് പുറത്തുവിട്ട വാര്‍ത്തകുറിപ്പില്‍ പറയുന്നു.
താനാണ് സഭ എന്ന പ്രചരിപ്പിക്കുന്നത് ശരിയല്ല. അത് കത്തോലിക്കാസ ഭയുടെ പഠനങ്ങള്‍ക്കും ദര്‍ശനങ്ങള്‍ക്കും വിരുദ്ധമാണ്. താന്‍ രാജിവയ്ക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന ബിഷപ്പ് ഫ്രാങ്കോയുടെ പ്രസ്താവന വളരെ നേരത്തെ തന്നെ നടപ്പാക്കേണ്ടിയിരുന്ന കാര്യമാണ്. സഭാവിശ്വാസികള്‍ക്ക് ഇടര്‍ച്ചയുണ്ടാക്കുന്ന നടപടികളാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ സഭയെ എതിര്‍ക്കുന്ന കക്ഷികളുടെ ഗൂഢാല്‍ോചനയുമുണ്ടാകാം. എന്നാല്‍ അതൊന്നും സംഭവിക്കാതിരിക്കാന്‍ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ മാറിനിന്ന് അന്വേഷണവുമായി സഹകരിച്ചിരുന്നുവെങ്കില്‍ ബിഷപ്പ് ഫ്രാങ്കോ പൊതുസമൂഹത്തില്‍ ഏറെ അംഗീകരിക്കപ്പെടുമായിരുന്നുവെന്ന് ഷാജി ജോര്‍ജ് പറയുന്നു.
[IMG]
ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യം പ്രസിഡന്റും ഫാ.ഫ്രാന്‍സിസ് സേവ്യര്‍ താന്നിക്കപറമ്പില്‍ ജനറല്‍ സെക്രട്ടറിയുമായ കേരള റീജിയന്‍ ലത്തീന്‍ കത്തോലിക്കാ കൗണ്‍സില്‍. ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സഭാതലങ്ങളില്‍ നിന്ന് അല്പമെങ്കിലും പ്രതികരിച്ച ഏകവ്യക്തി ആര്‍ച്ച്ബിഷപ്പ് സൂസൈപാക്യമായിരുന്നു.
ബിഷപ്പ് ഫ്രാങ്കോയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ലത്തീന്‍ സഭയാണോ സീറോ മലബാര്‍ സഭയാണോ എന്ന തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ഫ്രാങ്കോയെ തള്ളി ലത്തീന്‍ സഭ രംഗത്തെത്തിയത്. സീറോ മലബാര്‍ സഭയുടെ നിലപാടാണ് ഇനി പ്രസക്തം
from mangalam.com https://ift.tt/2CNdsE7
via IFTTT
No comments:
Post a Comment