കൊച്ചി: കന്യാസ്ത്രീ ഉയര്‍ത്തിയ ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കേരളത്തില്‍ എത്തിക്കാനുള്ള നടപടിയുമായി പോലീസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് അയയ്ക്കാന്‍ തീരുമാനമെടുത്തു. ഇന്ന് തന്നെ നോട്ടീസ് അയയ്ക്കാനാണ് തീരുമാനം. എന്നാല്‍ അറസ്റ്റ് ചെയ്യാന്‍ തീരുമാനം ആയിട്ടില്ലെന്ന് വൈക്കം ഡിവൈഎസ് പി കെ സുഭാഷ് പറഞ്ഞു.
കേസില്‍ ഇന്ന് രാവിലെ 11 മണിക്ക് ഐജി വിജയ് സാക്കറേയുടെ ക്യാമ്പ് ഓഫീസില്‍ ചേരുന്ന യോഗത്തില്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. യോഗത്തില്‍ ഇതുവരെയുള്ള അന്വേഷണ പുരോഗതി യോഗം വിലയിരുത്തും. അന്വേഷണം അന്തിമ ഘട്ടത്തിലാണെന്നാണ് ഇക്കാര്യത്തില്‍ നേരത്തെ പോലീസ് നല്‍കിയ സൂചനകള്‍. എന്നാല്‍ ഇതുവരെ അറസ്റ്റ് ഉണ്ടാകാത്തതില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടയില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് ജലന്ധര്‍ രൂപത ഇന്ന് രാവിലെ വാര്‍ത്താകുറിപ്പ് പുറത്തുവിട്ടു.
ഇതില്‍ ഫ്രാങ്കോ നിരപരാധി എന്നും കന്യാസ്ത്രീയാണ് കുറ്റക്കാരിയെന്നുമാണ് സ്ഥാപിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാണിക്കാനുള്ള ഏഴ് കാരണങ്ങളും നിരത്തിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീകളുടെ സമരത്തിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം വഞ്ചി സ്‌ക്വയറില്‍ സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇന്ന് എറണാകുളത്ത് സാംസ്‌കാരിക കൂട്ടായ്മയും സംഘടിപ്പിക്കും.
പൊതു ജനങ്ങള്‍ക്ക് പുറമേ സാംസ്ക്കാരിക-സാഹിത്യ-സിനിമാ മേഖലയിലെ പ്രവര്‍ത്തകര്‍ എത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും പ്രകടനമായാണ് സാംസ്ക്കാരിക പ്രവര്‍ത്തകര്‍ കൊച്ചിയിലെ പന്തലില്‍ എത്തിയത്. വിവിധ സാഹിത്യകാരന്മാരും എത്തുന്നുണ്ട്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂ സിസി അംഗങ്ങളും സമരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
സേവ് ഔവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റെ തിരുവനന്തപുരം സോണിന്റെ നേതൃത്വത്തില്‍ രാവിലെ 10ന് സെക്രട്ടേറിയറ്റ് പടിക്കല്‍ നടന്ന സത്യഗ്രഹത്തില്‍ വി.എം. സുധീരന്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ പങ്കെുടത്തു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രതിനിധികള്‍, പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയുടെ ബന്ധുക്കള്‍ എന്നിവരും ഇവിടെയുണ്ട്.
from mangalam.com https://ift.tt/2NAQKmY
via IFTTT
No comments:
Post a Comment