ഹൈദരാബാദ്: മിഠായി കാണിച്ച് വിളിച്ചുവരുത്തി അഞ്ച് വയസ്സുള്ള കുട്ടിയെ സ്‌കൂളിനകത്തുവെച്ച് ബലാത്സംഗം ചെയ്തു. ഗോല്‍കൊണ്ടയിലെ ഒരു സ്‌കൂളിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി.
യു.കെ.ജി വിദ്യാര്‍ത്ഥിനിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരനാണ് മിഠായി കാണിച്ച് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. മിഠായികാണിച്ച് കുട്ടിയെ സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് ബലാത്സംഗം ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്‌കൂള്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇതിനിടെ രോഷാകുലരായ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സ്‌കൂള്‍ തല്ലിത്തകര്‍ത്തു. ബലാത്സംഗത്തിനിരയായ കുട്ടിയെ കൂടുതല്‍ വൈദ്യപരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
from mangalam.com https://ift.tt/2QCzMDt
via IFTTT
No comments:
Post a Comment