പത്തനംതിട്ട: അണക്കെട്ടുകൾ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കി വിട്ടത്. ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദ്യുതി നിയന്ത്രണത്തിന് കാരണം വെള്ളമില്ലാത്തതല്ല. പവർഹൗസുകളിലെ കേടുപാടുകളാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഇടുക്കി ഡാമിൽ ഉണ്ടായിരുന്ന വെള്ളം അതിൽ തന്നെയുണ്ട്. വൈദ്യുതി പുറത്ത് നിന്ന് വാങ്ങേണ്ടി വരും. ചില നിയന്ത്രണങ്ങളൊക്കെ അപ്പോൾ വേണ്ടിവരുമെന്നും മണി പറഞ്ഞു. നൂറ്റാണ്ട് കൂടുമ്പോഴാണ് വലിയ പ്രളയം വരുന്നതെന്നും. കുറേയാളുകൾ മരിക്കും, കുറേയാളുകൾ ജീവിക്കും. നമ്മുടെ ജീവിത യാത്ര തുടരും. പ്രതിപക്ഷം പറയുന്നതുപോലെ പ്രളയം മനുഷ്യ സൃഷ്ടിയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്നും കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2O22s6Y
via
IFTTT
No comments:
Post a Comment