ഫിലിപ്പീന്‍സില്‍ നാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഹോങ്‌കോങ് തീരത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഫിലിപ്പീന്‍സില്‍ നാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഹോങ്‌കോങ് തീരത്ത്

മനില: വടക്കൻ ഫിലിപ്പീൻസിൽ കനത്തനാശം വിതച്ച മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഞായറാഴ്ച ഹോങ്കോങ്ങിനെയും ദക്ഷിണചൈനയെയും ലക്ഷ്യമാക്കി നീങ്ങുന്നു. മാങ്ഘുട്ട് ഹോങ്കോങ് തീരത്തെത്തിയതിനെ തുടർന്ന് ഉണ്ടായ അപകടങ്ങളിൽ നൂറോളം പേർക്ക് പരിക്കേറ്റു. ഹോങ്കോങ്ങിലും ദക്ഷിണ ചൈനയിലും അധികൃതർ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഹോങ് കോങ് അധികൃതർ ചുഴലിക്കൊടുങ്കാറ്റിന്റെ അലർട്ട് ലെവൽ പത്തിലേക്ക് ഉയർത്തിയിട്ടുണ്ട്. ഏറ്റവും ഉയർന്ന അലർട്ട് ലെവലാണ് പത്ത്. നഗരത്തിന്റെ പലഭാഗത്തും അതിശക്തമായ കാറ്റു വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തെക്കു കിഴക്കൻ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിൽ ഏഴു നഗരങ്ങളിലിൽനിന്ന് അഞ്ചുലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചതായി അധികൃതർ അറിയിച്ചു. മാങ്ഘുട്ട് ചുഴലിക്കൊടുങ്കാറ്റ് ഹോങ് കോങ്ങിലെത്തിയപ്പോൾ. ഫോട്ടോ: എ പി മാങ്ഘുട്ടിനെ തുടർന്നുണ്ടായ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഫിലിപ്പീൻസിൽ ഇതിനോടകം 28പേർ മരിച്ചു. നിരവധി വീടുകൾ തകരുകയും ചെയ്തിട്ടുണ്ട്. ഫിലീപ്പിൻസിന്റെ വടക്കു കിഴക്കൻ തീരനഗരമായ ബഗ്ഗാവോയിൽ ശനിയാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 1.40നാണ് മാങ്ഘുട്ട് തീരം തൊട്ടത്.ലോകത്ത് ഈ വർഷം ഇതേവരെയുണ്ടായ ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണ് മാങ്ഘുട്ടെന്ന് ലോക കാലാവസ്ഥാ സംഘടന അറിയിച്ചിട്ടുണ്ട്. Typhoon #Mangkhut: Bamboo scaffolding collapsing in #HongKongs Kowloon City https://t.co/vw3rCPfflY #TyphoonMangkhut 🎥: Shirlee pic.twitter.com/8AWZa68gQP — SCMP News (@SCMPNews) September 16, 2018 content highlights: Typhoon Mangkhut travels towards Hong Kong and southern China


from mathrubhumi.latestnews.rssfeed https://ift.tt/2xkxaBi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages