അടിമാലി: മരിച്ചെന്ന് കരുതി ആശുപത്രിയിൽനിന്ന് കൊണ്ടുപോയ നവജാതശിശുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാൽ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.മുരിക്കാശ്ശേരി വാത്തികുടി പുത്തൻപുരയ്ക്കൽ പ്രസാദ്-ശ്രീജ ദമ്പതിമാരുടെ കുട്ടിയാണ് അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് കുട്ടി മരിച്ചെന്ന് കരുതി വീട്ടിലേക്ക് കൊണ്ടുവരുംവഴി കുട്ടി കരഞ്ഞു. തുടർന്ന് ബന്ധുക്കൾ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഇവിടെ ശിശുരോഗവിഭാഗത്തിലെ ഡോ. ആർ.ശ്രീകൃഷ്ണയുടെ പരിചരണത്തിൽ ലേബർ റൂമിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്. സ്വയം ശ്വാസമെടുക്കുന്നുണ്ടെങ്കിലും ചില സമയങ്ങളിൽ ബുദ്ധിമുട്ടുകൾ കാണുന്നതിനാൽ ഓക്‌സിജൻ നൽകിയിട്ടുണ്ട്. വിദഗ്‌ധചികിത്സക്കായി മറ്റ് ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റാൻ സാധിക്കുമെങ്കിലും ഇതിനാവശ്യമായ ചികിത്സാചെലവ് വഹിക്കാൻ മാതാപിതാക്കൾക്ക് സാധിക്കാത്ത സാഹചര്യവും ഉണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2xvrNQx
via
IFTTT
No comments:
Post a Comment