ചെന്നൈ വിമാനമുപയോഗിച്ച് കൊളംബോ ആക്രമിക്കാൻ എൽ.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നു -സിരിസേന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

ചെന്നൈ വിമാനമുപയോഗിച്ച് കൊളംബോ ആക്രമിക്കാൻ എൽ.ടി.ടി.ഇ. പദ്ധതിയിട്ടിരുന്നു -സിരിസേന

ന്യൂയോർക്ക്: ചെന്നൈയിൽനിന്ന് വിമാനമുപയോഗിച്ച് 2009-ൽ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ആക്രമണം നടത്താൻ എൽ.ടി.ടി.ഇ. (ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം) പദ്ധതിയിട്ടിരുന്നുവെന്ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന. യു.എസിലെ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ. പൊതുസഭാ സമ്മേളനത്തിൽ ശ്രീലങ്കൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ടി.ടി.ഇ.യുടെ പദ്ധതികളെക്കുറിച്ച് തന്നെക്കാൾ കൂടുതൽ മറ്റാർക്കുമറിയില്ല. ചെന്നൈയിൽനിന്നോ മറ്റേതെങ്കിലും വനപ്രദേശങ്ങളിൽനിന്നോ വിമാനം പറത്തി കൊളംബോയെ തകർക്കാനായിരുന്നു പദ്ധതിയെന്ന് അന്ന് ആക്ടിങ് പ്രതിരോധമന്ത്രിയായിരുന്ന സിരിസേന പറഞ്ഞു.പ്രസിഡന്റോ പ്രധാനമന്ത്രിയോ രാജ്യത്തുണ്ടായിരുന്നില്ല. പ്രതിരോധ സെക്രട്ടറിയോ സൈനിക കമാൻഡറോ ഇല്ല. എൽ.ടി.ടി.ഇ.യുടെ വ്യോമാക്രമണം ഭയന്ന് മുതിർന്നനേതാക്കളെല്ലാം അന്ന് വിദേശരാജ്യങ്ങളിൽ അഭയംതേടിയിരുന്നു. രാജ്യതലസ്ഥാനമായ കൊളംബോയെ എൽ.ടി.ടി.ഇ. ലക്ഷ്യമിടുമെന്ന് ഭയന്ന് പുറത്തെ നഗരങ്ങളിലാണ് അന്ന് താമസിച്ചിരുന്നതെന്നും സിരിസേന പറഞ്ഞു. 2007-ലും 2009-ലും രണ്ടുതവണ തമിഴ് പുലികൾ കൊളംബോയിൽ വ്യോമാക്രമണം നടത്തിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2DCGXbZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages