ന്യൂഡല്‍ഹി: അടല്‍ പെന്‍ഷന്‍ യോജനയുടെ ചേരാനുള്ള കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ഓഗസ്റ്റില്‍ അവസാനിക്കാനിരുന്ന പദ്ധതിയുടെ കാലാവധിയാണ് ബുധനാഴ്ചയാണ് ഇത്തരത്തില്‍ തീരുമാനമെടുത്തത്.
നിലവില്‍ എപ്പോള്‍ വേണമെങ്കിലും പദ്ധതിയില്‍ ഭാഗമാകുവാന്‍ സാധിക്കും. അവസാന തിയതി നിശ്ചയിച്ചിട്ടില്ല.
2015ല്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണിത്. 1000 രൂപമുതല്‍ 5000 രൂപവരെ പെണ്‍ഷന്‍ ലഭിക്കാവുന്ന പദ്ധതിയാണിത്. ഇതുവരെ ഒരു കോടിയിലധികം ആളുകളാണ് മോദി സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയില്‍ അംഗമായിരിക്കുന്നത്.
ഇതിനുപിന്നാലെ അപകട ഇന്‍ഷുറന്‍സ് തുക ഇരട്ടിയാക്കുന്നതിനും 18 വയസ്സുമുതല്‍ 60 വയസ്സുവരെയുള്ളവര്‍ക്ക്ാണ്് പദ്ധതിയില്‍ ചേരാന്‍ കഴിയുമായിരുന്നത് പരമാവധി 65 വയസ്സിലേക്ക് ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
5000 രൂപ പെന്‍ഷന്‍ ലഭിക്കുന്നതിന് ചേരുന്ന സമയത്തെ പ്രായം അനുസരിച്ച് 210 രൂപ മുതല്‍ 1454 രൂപവരെ അടയ്‌ക്കേണ്ടതുണ്ട്. അംഗത്തിന്റെ കാലശേഷം 8.5 ലക്ഷത്തോളം വരുന്ന തുക പങ്കാളിക്കോ മറ്റു അവകാശികള്‍ക്കോ നല്‍കും.
from mangalam.com https://ift.tt/2NUOjsj
via IFTTT
No comments:
Post a Comment