കൊച്ചി: യുവാവിനെതിരെ റെസ്‌റ്റോറന്റ് ഉടമയുടെ ഗുണ്ടായിസം. അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുന്നത് ചോദ്യം യുവാവിനെ ഹോട്ടല്‍ ഉടമയും സഹായികളും ചേര്‍ന്ന് റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. കൊച്ചിയിലെ താല്‍ റെസ്‌റ്റോറന്റ ഉടമയും സംഘവും ചേര്‍ന്നാണ് യുബര്‍ ഈറ്റ്‌സില്‍ ഡെലിവറി ബോയിയായി ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ജവഹറിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ ഇയര്‍ഡ്രം തകരുകയും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത ജവഹര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധങ്ങളുണ്ടായാല്‍ തടയാന്‍ ഹോട്ടലുടമ ഗുണ്ടാസംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഉബര്‍ ഈറ്റ്‌സില്‍ താല്‍ റെസ്‌റ്റോറന്റില്‍ നിന്ന് ബിരിയാണിയുടെ ഓര്‍ഡര്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ജവഹര്‍ റെസ്‌റ്റോറന്റില്‍ എത്തിയത്. ഇവിടെ എത്തിയപ്പോള്‍ ഹോട്ടലിന്റെ മുന്നിലിട്ട് അന്യസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിക്കുന്നതാണ് കണ്ടത്.
അന്യസംസ്ഥാനക്കാരനായ ഹോട്ടല്‍ ജീവനക്കാരനെ മര്‍ദ്ദിക്കുന്നത് കണ്ടിട്ടും എന്താണ് ഇടപെടാതിരുന്നതെന്ന് ജവഹര്‍ ഹോട്ടലുടമയുടെ മകനോട് ചോദിച്ചു. തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നായിരുന്നു ഇയാളുടെ മറുപടി. തുടര്‍ന്ന് ജവഹര്‍ തന്റെ ഓര്‍ഡര്‍ നല്‍കി കാത്തിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് ഹോട്ടലുടമയുടെ മകന്‍ പ്രകോപനവുമായി ഇറങ്ങി വന്നു. 40 ലക്ഷം രൂപ മുടക്കി താന്‍ ആരംഭിച്ച ഹോട്ടലില്‍ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുമെന്നും നീയാരാടാ ചോദിക്കാന്‍ എന്നുമായിരുന്നു ഇയാളുടെ ധാര്‍ഷ്ട്യം.
ഒരാളെ മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് തന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് പറഞ്ഞപ്പോള്‍ പിന്നെ പ്രകോപനം ജവഹറിന് നേരെയായി. അടിക്കാന്‍ ധൈര്യമുണ്ടെങ്കില്‍ അടിക്കടാ എന്ന് പറഞ്ഞ് ജവഹറിനെ പിടിച്ച് തള്ളി. ഇതോടെ ജവഹര്‍ ഹോട്ടലില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു എന്നാല്‍ മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേര്‍ന്ന് ജവഹറിനെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളുടെ പിടിയില്‍ നിന്ന് രക്ഷപെട്ട ജവഹര്‍ പുറത്തിറങ്ങി ബൈക്കില്‍ കയറി പോകാന്‍ ശ്രമിച്ചപ്പോള്‍ ഹോട്ടലുടമയും മൂത്ത മകനും വന്ന് വീണ്ടും മര്‍ദ്ദിച്ചു.
ഹോട്ടലുടമയും മക്കളും ജീവനക്കാരും ചേര്‍ന്ന് ജവഹറിനെ മര്‍ദ്ദിക്കുന്നത് നിരവധി പേര്‍ കണ്ടുവെങ്കിലും ആരും ഇടപെടാന്‍ തയ്യാറായില്ല. വൈകുന്നേരത്തോടെ ജവഹറിന്റെ സുഹൃത്തുക്കളാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മലപ്പുറം സ്വദേശിയായ ജവഹര്‍ തൊഴില്‍ തേടിയാണ് കൊച്ചിയില്‍ എത്തിയത്. പ്രളയക്കെടുതില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ ഉണ്ടായിരുന്നയാളാണ് ജവഹര്‍. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ജവഹറിന് നീതി ലഭ്യമാക്കാന്‍ വിവിധ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ കൂട്ടായ്മ.
from mangalam.com https://ift.tt/2zt3GTZ
via IFTTT
No comments:
Post a Comment