ഒമ്പത് വയസു മുതല്‍ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു; പത്ത് വര്‍ഷത്തോളം ഇത് തുടര്‍ന്നുവെന്നും മകള്‍; തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഒമ്പത് വയസു മുതല്‍ പിതാവ് ലൈംഗികമായി ദുരുപയോഗം ചെയ്തു; പത്ത് വര്‍ഷത്തോളം ഇത് തുടര്‍ന്നുവെന്നും മകള്‍; തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ച് നേതാവ്

മിനെസോട്ട: റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും മിനെസോട്ട ഹൗസ് ഓഫ് ഫെപ്രസന്റേറ്റീവ്‌സ് അംഗവുമായ ജിം നോബ്ലാക്കിനെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി മകള്‍ രംഗത്ത്. പത്ത് വര്‍ഷത്തോളം ജിം തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മകള്‍ ലോറ ആരോപിക്കുന്നു. മിനെസോട്ട പബ്ലിക് റേഡിയോ ന്യൂസിലൂടെയാണ് 23കാരിയായ ലോറ തന്റെ അച്ഛനെതിരായ ആരോപണങ്ങള്‍ ഉന്നയിച്ചത്.

തനിക്ക് ഒമ്പത് വയസുള്ളപ്പോള്‍ മുതല്‍ അച്ഛന്‍ ലൈംഗിക താത്പര്യത്തോടെ തന്നെ സ്പര്‍ശിക്കാന്‍ തുടങ്ങി. എന്നാല്‍ ഭയം കാരണം അച്ഛനെ എതിര്‍ക്കുവാനോ മറുത്ത് പറയുവാനോ സാധിച്ചില്ലെന്ന് ലോറ പറയുന്നു. താന്‍ കിടക്കാന്‍ പോകുമ്പോള്‍ അച്ഛനും ഒപ്പം വന്ന് കിടക്കുമായിരുന്നു. പിന്നീട് കഴുത്തിലും കൈകളിലും ചെവിയിലുമെല്ലാം ഉമ്മ അച്ഛന്‍ ഉമ്മ വയ്ക്കും. -ലോറ പറയുന്നു.

അടുക്കളയിലും മറ്റും നില്‍ക്കുമ്പോള്‍ പലതവണ ഇഷ്ടമില്ലാത്ത രീതിയില്‍ തൊട്ടിരിക്കുന്നു. തനിക്ക് അനങ്ങാന്‍ പോലും സാധിക്കാത്ത വിധത്തില്‍ പലപ്പോഴും അച്ഛന്‍ തന്നെ ചുറ്റിപ്പിടിക്കും. പിന്നീട് തന്റെ കഴുത്തിലും ചെവിയിലുമെല്ലാം കടിക്കും. പേടികൊണ്ട് അന്ന് തിരിച്ചൊന്നും പറയാന്‍ സാധിച്ചിരുന്നില്ലെന്നും ലോറ പറയുന്നു.

എന്നാല്‍ മകളുടെ ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ജിം പ്രതികരിച്ചത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ജിം നടത്തിക്കൊണ്ടിരുന്ന തയ്യാറെടുപ്പുകളും പ്രചരണപരിപാടികളും മകളുടെ വെളിപ്പെടുത്തലോടെ അവസാനിപ്പിച്ചു. മകളുമായി തുറന്ന പോരിന് തനിക്ക് താത്പര്യമില്ലെന്നും ജിം പറഞ്ഞു.

അതേസമയം ജിമ്മിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോറയുടെ ആരോപണങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ നടപടികള്‍ ഉണ്ടാവുകയുള്ളു. 2016 മുതല്‍ ലോറ കുടുംബവുമായി അകന്നു കഴിഞ്ഞ് വരികയാണ്.



from mangalam.com https://ift.tt/2QMcRpf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages