സമരത്തിന് ബാഹ്യപ്രേരണയില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിഷപ്പെന്ന്‌ കന്യാസ്ത്രീകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

സമരത്തിന് ബാഹ്യപ്രേരണയില്ല; ആരോപണങ്ങള്‍ക്ക് പിന്നില്‍ ബിഷപ്പെന്ന്‌ കന്യാസ്ത്രീകള്‍

കോട്ടയം: ലൈംഗിക പീഡനക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യുന്നതു വരെ പോരാട്ടം തുടരുമെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകൾ. ബിഷപ്പിന്റെ അറസ്റ്റാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അപലപനീയമാണെന്നും സമരത്തിനു പിന്നിൽ ബാഹ്യപ്രേരണയാണെന്നും മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ ആരുടേയും പ്രേരണയിലല്ല സമരം ചെയ്യുന്നതെന്ന് കന്യാസ്ത്രീകൾ ആവർത്തിച്ചു വ്യക്തമാക്കി. മിഷണറീസ് ഓഫ് ജീസസ് സന്യാസസമൂഹത്തിന്റെ എതിർപ്പിനു പിന്നിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തന്നെയാണെന്നും ഇവർ പറഞ്ഞു. തങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയ എംഎൽഎ പി സി ജോർജിനെതിരെ പരാതി നൽകുമെന്ന് അവർ അറിയിച്ചു. എംഎൽഎക്കെതിരെ അടുത്ത ദിവസം തന്നെ മൊഴി നൽകുമെന്നും അവർ വ്യക്തമാക്കി. പീഡനത്തിനു ശേഷവും ബിഷപ്പിനൊപ്പം പരിപാടികളിൽ കന്യാസ്ത്രീ പങ്കെടുത്തത് മറ്റുള്ളവർക്കൊപ്പമാണെന്നും ഇവർ പറഞ്ഞു. അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം നാലാം ദിവസം പിന്നിടുമ്പോൾ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ പി സി ജോർജിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ മൊഴിയെടുക്കാൻ കുറവിലങ്ങാട് മഠത്തിലെത്തിയ പോലീസ് കന്യാസ്ത്രീ അസൗകര്യം അറിയിച്ചതിനെ തുടർന്ന് മടങ്ങിപ്പോയി.


from mathrubhumi.latestnews.rssfeed https://ift.tt/2MiWlcS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages