എല്ലാ സ്ത്രീകള്‍ക്കും മല ചവിട്ടാമെന്ന വിധിയ്‌ക്കെതിരെ രാജകുടുംബം കോടതിയിലേയ്ക്ക്; കേന്ദ്രത്തെയും സമീപിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 29, 2018

എല്ലാ സ്ത്രീകള്‍ക്കും മല ചവിട്ടാമെന്ന വിധിയ്‌ക്കെതിരെ രാജകുടുംബം കോടതിയിലേയ്ക്ക്; കേന്ദ്രത്തെയും സമീപിക്കും

പന്തളം : സ്ത്രീപ്രവേശനം സംബന്ധിച്ച ശബരിമല വിധി പുന:പരിശോധിക്കാന്‍ പന്തളം രാജകുടുംബം കോടതിയിലേയ്ക്ക്. പ്രായഭേനമെന്യേ സ്ത്രീകള്‍ക്ക് മലചവിട്ടാമെന്ന വിധിക്കെതിരെ സുപ്രീംകോടതിയില്‍ പുന:പരിശോധന ഹര്‍ജി നല്‍കാനാണ് പന്തളം രാജകുടുംബത്തിന്റെ തീരുമാനം. വിധി മറികടക്കാന്‍ നിയമ നിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും പന്തളം കൊട്ടാരത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

തുലാമാസ പൂജയ്ക്ക് പ്രവേശനം അനുവദിക്കണോ കോടതിയില്‍ സാവകാശം തേടണോ എന്നത് മൂന്നാം തീയതിയിലെ ദേവസ്വം ബോര്‍ഡ് തീരുമാനിക്കും. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാന്‍ ശബരിമലയില്‍ നൂറേക്കര്‍ ഭൂമി സര്‍ക്കാരിനോട് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെടും. സ്ത്രീ പ്രവേശനത്തില്‍ പുന:പരിശോധനാ ഹര്‍ജികൊണ്ട് പ്രയോജനമില്ലെന്ന് മനസിലാക്കിയതോടെയാണ് വിധി നടപ്പാക്കാനുള്ള നീക്കം സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും ഭാഗത്തു നിന്നും തുടങ്ങിയിരിക്കുന്നത്.



from mangalam.com https://ift.tt/2Na15Sg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages