എം.എ. യൂസഫലി പ്രവാസിഭാരതീയ സമ്മാൻ നിർണയസമിതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 27, 2018

എം.എ. യൂസഫലി പ്രവാസിഭാരതീയ സമ്മാൻ നിർണയസമിതിയിൽ

ദുബായ്: ഇത്തവണത്തെ പ്രവാസിഭാരതീയ പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള സമിതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച ഉത്തരവ് വിദേശകാര്യമന്ത്രാലയത്തിൽനിന്ന് അദ്ദേഹത്തിന് ലഭിച്ചു. യൂസഫലിയടക്കം അഞ്ചുപേരെയാണ് സമിതിയിലേക്ക് പ്രധാനമന്ത്രി നാമനിർദേശംചെയ്തത്. വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിക്കുകയും രാജ്യത്തിന്റെ യശസ്സ് വിദേശരാജ്യങ്ങളിൽ പ്രചരിപ്പിക്കുകയുംചെയ്ത വിദേശ ഇന്ത്യക്കാർക്കാണ് പ്രവാസിഭാരതീയ സമ്മാൻ നൽകുന്നത്. രണ്ടുവർഷത്തിലൊരിക്കൽ 30 പേർക്കാണ് അവാർഡ് നൽകുന്നത്. അടുത്ത ജനുവരി 21 മുതൽ 23 വരെ ഉത്തർപ്രദേശിലെ വാരണാസിയിൽ നടക്കുന്ന പ്രവാസിഭാരതീയ സമ്മേളനത്തിൽ പുരസ്കാരങ്ങൾ നൽകും. ഉപരാഷ്ട്രപതി അധ്യക്ഷനായ പുരസ്കാരനിർണയസമിതിയിൽ പ്രധാനമന്ത്രി നാമനിർദേശംചെയ്ത അംഗങ്ങളെക്കൂടാതെ വിദേശകാര്യമന്ത്രി, വിദേശകാര്യ സെക്രട്ടറി, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരും അംഗങ്ങളാണ്. ഒക്ടോബർ രണ്ടാംവാരം ഡൽഹിയിൽ സമിതിയുടെ ആദ്യയോഗം ചേരും.


from mathrubhumi.latestnews.rssfeed https://ift.tt/2xFPwgW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages