ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, September 1, 2018

ജൈന സന്യാസി തരുണ്‍ സാഗര്‍ അന്തരിച്ചു

ന്യൂഡൽഹി: രാജ്യത്തെ മുതിർന്ന ജൈന സന്യാസിമാരിൽ ഒരാളായ തരുൺ സാഗർ (51) അന്തരിച്ചു. കിഴക്കൻ ഡൽഹിയിലെ കൃഷ്ണ നഗറിൽ സ്ഥിതിചെയ്യുന്ന രാധാപുരി ജൈന ക്ഷേത്രത്തിൽ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്. ജൈന സമൂഹത്തിൽ ഏറ്റവും കൂടുതൽ അനുയായികളുള്ള സന്യാസിമാരിൽ ഒരാളാണ് തരുൺ സാഗർ. കുറച്ച് ദിവസങ്ങൾക്ക് മുൻപ് മഞ്ഞപ്പിത്ത ബാധിതനായി ഇദ്ദേഹം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സമ്പന്നമായ ആദർശങ്ങളാലുംസമൂഹത്തിനുള്ള സംഭാവനകളാലുംതരുൺ സാഗർഎന്നും ഓർമിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ സന്ദേശത്തിൽ കുറിച്ചു. ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരും മരണത്തിൽ അനുശോചിച്ചു. മധ്യപ്രദേശിലെ ദാമോഹ് ജില്ലയിൽ 1967 ജൂൺ 26ന് ജനിച്ച തരുൺ സാഗറിന്റെ യഥാർത്ഥ നാമം പവൻ കുമാർ ജയിൻ എന്നാണ്. content highlights:Jain Monk Tarun Sagar passed away


from mathrubhumi.latestnews.rssfeed https://ift.tt/2NHCBBi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages