മകളെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കാന്‍ മരുമകനെ തല്ലി; കലിമൂത്ത് ഭാര്യാ മാതാവിനെ മരുമകന്‍ തള്ളിയിട്ട് കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 12, 2018

മകളെ മര്‍ദ്ദനത്തില്‍ നിന്നും രക്ഷിക്കാന്‍ മരുമകനെ തല്ലി; കലിമൂത്ത് ഭാര്യാ മാതാവിനെ മരുമകന്‍ തള്ളിയിട്ട് കൊന്നു

മുംബൈ: മദ്യലഹരിയില്‍ ഭാര്യാമാതാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ മരുമകന്‍ അറസ്റ്റില്‍. 32കാരനായ അങ്കുഷ് ദരാജ് ബാട്ടിയ എന്നയാള്‍ തന്റെ ഭാര്യയുടെ അമ്മയായ കമല്‍ജിത്ത് കൗറിനെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. താനെയിലെ ഘോഡ്ബുണ്ടര്‍ റോഡിലുള്ള ബാലി സൊസൈറ്റിയിലെ ഫ്‌ളാറ്റിലാണ് സംഭവം.

മഹാരാഷ്ട്ര സ്വദേശിയായ അങ്കുഷ് തന്നേക്കാള്‍ പ്രായമുള്ള യുവതിയെയാണ് വിവാഹം ചെയ്തിരുന്നത്. ബധിരയും മൂകയുമായ മകളെ കാണാനും സുഖ വിവരങ്ങള്‍ അന്വേഷിക്കാനും അമ്മ കമല്‍ജിത്ത് കൗര്‍ ഫ്‌ളാറ്റില്‍ എത്താരുണ്ട്. പതിവുപോലെ കമല്‍ജിത്ത് തിങ്കളാഴ്ചയും ഫ്‌ളാറ്റിലെത്തി. ഈ സമയം അവര്‍ കണ്ടത് മദ്യപിച്ച് ലക്കുകെട്ട് മകളെ മര്‍ദ്ദിക്കുന്ന അങ്കുഷിനെയാണ്. മകളെ ഉപദ്രവത്തില്‍ നിന്നും രക്ഷിക്കാനായി അങ്കുഷിനെ കമല്‍ജിത്ത് പിടിച്ചുമാറ്റുകയും അടിക്കുകയും ചെയ്തു. ഇതോടെ രോക്ഷാകുലനായ അങ്കുഷ്, കമല്‍ ജിത്തിനെ ജനലിലൂടെ പുറത്തേക്ക് തള്ളിയിടുകയുമായിരുന്നു.

മുകളില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ കമല്‍ജിത്ത് ഉടന്‍ തന്നെ മരിച്ചു. സൊസൈറ്റിയിലുള്ളവര്‍ സംഭവം പോലീസില്‍ അറിയിച്ചു. ഇവര്‍ തന്നെ കമല്‍ജിത്തിനെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. അങ്കുഷിനെതിരെ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.



from mangalam.com https://ift.tt/2N7mII4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages