പ്രളയം: സ്‌കൂളുകളിലെ ഐ.ടി. സംവിധാനങ്ങള്‍ക്കും കാര്യമായ നഷ്ടം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 14, 2018

പ്രളയം: സ്‌കൂളുകളിലെ ഐ.ടി. സംവിധാനങ്ങള്‍ക്കും കാര്യമായ നഷ്ടം

തിരുവനന്തപുരം: പ്രളയത്തിൽ സംസ്ഥാനത്തെ സ്കൂളുകളിലെ ഐ.ടി. സംവിധാനങ്ങൾക്കും കാര്യമായ നഷ്ടമുണ്ടായി. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശ്ശൂർ ജില്ലകളിലെ സ്കൂളുകളിലാണ് കാര്യമായ നഷ്ടമുണ്ടായത്. ഹൈടെക് പദ്ധതിയുടെയും പൈലറ്റ് നിർവഹണത്തിന്റെയും ഭാഗമായി അടുത്തിടെ നൽകിയ 235 ലാപ്ടോപ്പുകൾ ഉൾപ്പെടെ 567 ലാപ്ടോപ്പുകൾ കേടായി. 148 പ്രൊജക്ടറുകൾക്കും കേടുപാട് സംഭവിച്ചു. കേടായ ഉപകരണങ്ങൾ ജില്ലാ കേന്ദ്രങ്ങളിൽ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കയാണെന്ന് കൈറ്റ് അധികൃതർ പറഞ്ഞു. സാമൂഹികപ്രതിബദ്ധതാ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവയുടെ തകരാറ് മാറ്റുകയോ പകരം പുതിയത് നൽകുകയോ ചെയ്യാൻ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൈറ്റ് വൈസ് ചെയർമാൻ കെ. അൻവർ സാദത്ത് അറിയിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ സ്കൂളുകളിലെ 981 ഡെസ്ക്േടാപ്പ് കംപ്യൂട്ടറുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ഇവ സ്കൂൾതലത്തിൽ കെൽട്രോണുമായി ചേർന്ന് നടത്തുന്ന ഹാർഡ്വേർ ക്ലിനിക്കിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. 175 പ്രിന്ററുകൾക്കും 113 യു.പി.എസുകൾക്കും പ്രളയത്തിൽ നാശമുണ്ടായതായും കൈറ്റ് അധികൃതർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2x8vzzd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages