'പുരുഷന്‍മാര്‍ ചെയ്താലും അത് തെറ്റ് തന്നെയാണ്'- നവരത്തിലോവ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 11, 2018

'പുരുഷന്‍മാര്‍ ചെയ്താലും അത് തെറ്റ് തന്നെയാണ്'- നവരത്തിലോവ

ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഫൈനലിനിടെ സെറീന വില്ല്യംസ് ചെയർ അമ്പയറോട് മോശമായി പെരുമാറിയത് തെറ്റ് തന്നെയാണെന്ന് മുൻ താരം മാർട്ടിന നവരത്തിലോവ. പക്ഷേ ഇക്കാര്യത്തിൽ ലിംഗവിവേചനമുണ്ടെന്നും അത് ടെന്നീസിൽ മാത്രമല്ലെന്നും നവരത്തിലോവ വ്യക്തമാക്കി. ഗ്രാൻസ്ലാം സിംഗിൾസ് കിരീടം 18 തവണ നേടിയ താരമാണ് നവരത്തിലോവ. ന്യൂയോർക്ക് ടൈംസിൽ എഴുതിയ ലേഖനത്തിലാണ് അറുപത്തിയൊന്നുകാരിയായ നവരത്തിലോവയുടെ പ്രതികരണം. ചെയർ അമ്പയർ കാർലോസ് റാമോസിനെ കള്ളനെന്ന് വിളിച്ച സെറീനയ്ക്ക് ഒരു ഗെയിം പെനാൽറ്റിയാണ് ശിക്ഷ കിട്ടിയത്. കോർട്ടിലെ സെറീനയുടെ പെരുമാറ്റം ആരും പ്രോത്സാഹിപ്പിക്കില്ലെന്നും നവരത്തിലോവ ലേഖനത്തിൽ പറയുന്നു. അതേസമയം സെറീന ഉയർത്തിയ ലിംഗവിവേചനം യാഥാർത്ഥ്യമാണെന്നും നവരത്തിലോവ വ്യക്തമാക്കുന്നു. ലിംഗവിവേചനമുണ്ടെന്ന് സെറീന പറയുന്നത് യാഥാർഥ്യമാണ്. കോർട്ടിലെ പെരുമാറ്റം മോശമായാൽ അത് സ്ത്രീയാണെങ്കിൽ ശിക്ഷയുറപ്പാണ്. അതേസമയം പുരുഷതാരങ്ങൾക്ക് പലപ്പോഴും ഇത് ബാധകമല്ല. അതിരുവിട്ട് പെരുമാറിയാൽ ആരായാലും ശിക്ഷിക്കണം. ഈ വിവേചനം ടെന്നിസിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. Content Highlights: Martina Navratilova On Row Over Serena Williams US Open 2018


from mathrubhumi.latestnews.rssfeed https://ift.tt/2O9mTiy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages