മസൂറി: ഇന്നലെ വരെ ശാന്തമായി മനസിനു കുളിര്‍മ നല്‍കി ഒഴുകിയ മസൂറിയിലെ പ്രശസ്തമായ കെംപ്തി വെള്ളച്ചാട്ടം സ്വഭാവം മാറി ആര്‍ത്തലച്ച് എത്തിയത് നിമിഷങ്ങള്‍ക്കകമാണ്. ഉത്തരാഖണ്ഡിലെ മസൂറിയിലെ വെള്ളച്ചാട്ടം ആസ്വാദിക്കാനായി എത്തിയ വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കും.
വെള്ളച്ചാട്ടം പ്രക്ഷുബ്ധമായതോടെ അധികൃതര്‍ ഉടന്‍ തന്നെ ടൂറിസ്റ്റുകളെ മാറ്റുകയായിരുന്നു. ഞായറാഴ്ച രാവിലെ തന്നെ മഴ ഉണ്ടായിരുന്നുവെങ്കിലും വെള്ളച്ചാട്ടം പ്രക്ഷുബ്ധമായത് വൈകിട്ടോടെയാണ്. ഉത്തരാഖണ്ഡിലെ തെഹ്രി ഗര്‍വാള്‍ ജില്ലയിലെ തെക്കന്‍ കെംപ്തിയിലാണ് നാല്‍പ്പതടി ഉയരമുള്ള വെള്ളച്ചാട്ടം. ഇവിടെ കനത്ത മഴ പെയ്യുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
from mangalam.com https://ift.tt/2Ce3oDW
via IFTTT
No comments:
Post a Comment