കൊല്ലം: ജില്ലയില്‍ പെണ്‍ഗുണ്ടാ സംഘം ചുവടുറപ്പിക്കുകയാണ്. ഇപ്പോള്‍ മിക്ക ഗുണ്ടാ സംഘങ്ങള്‍ക്ക് പിന്നിലും വനിതകളുണ്ട്. 'തോട്ടയിടുന്നതും' ക്വട്ടേഷന്‍ നടപ്പാക്കുന്നതുമൊക്കെ ഇവരുടെ സാന്നിധ്യത്തിലാണ്. ഇത്തരം സംഘങ്ങള്‍ ജില്ലയില്‍ സജീവമായിട്ടുണ്ടെന്നാണ് വിവരം.
തല്ലാനുള്ള ക്വട്ടേഷന്‍ കിട്ടിയാല്‍ ആദ്യത്തെ ഡ്യൂട്ടി വനിതകള്‍ക്കാണ്. തല്ലേണ്ടയാളുടെ അടുത്തെത്തി മുട്ടുകയോ തട്ടിയുരുമുകയോ ചെയ്യും. പിന്നീട് ഇയാള്‍ ശല്യം ചെയ്‌തെന്ന് പറഞ്ഞ് ബഹളം വെയ്ക്കും. ഈ സമയം സമീപത്ത് ഗുണ്ടകള്‍ ഉണ്ടാകും. നാട്ടുകാരെന്ന ഭാവത്തില്‍ ഇവര്‍ രംഗത്തെത്തി ചോദ്യം ചെയ്യല്‍ ആരംഭിക്കും. തുടര്‍ന്ന് ആളുകള്‍ കൂടുമ്പോള്‍ മര്‍ദ്ദനവും. പെണ്ണിനെ ശല്യം ചെയ്തതായതിനാല്‍ മറ്റാരും ഇടപെടുകയുമില്ല. പരാതി നല്‍കാന്‍ തല്ലുകൊണ്ടയാളും മെനക്കെടില്ല.
ഫോണിലൂടെ പരിചയത്തിലായി മര്‍ദ്ദിക്കുന്നതാണ് മറ്റൊരു രീതി. ഫോണിലൂടെ അടുപ്പത്തിലായി ഗുണ്ടാ സംഘത്തിന്റെ നടുവിലേക്ക് വിളിച്ചുവരുത്തും. പിന്നീട് മര്‍ദ്ദിക്കുകയും പണവും മൊബൈല്‍ ഫോണും അടക്കം വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്യുന്നു. തുടര്‍ന്ന് ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിലൂടെ കൂടുതല്‍ പണം തട്ടുകയും ചെയ്യുന്നു. മാനഹാനി ഭയന്ന് ആരും പരാതിപ്പെടുകയുമില്ല.
വാട്‌സ്ആപ്പില്‍ വനിത ഗുണ്ടകളും സഹായികളും ഉള്‍പ്പെട്ട ഗ്രൂപ്പുകളുണ്ട്. ഗുണ്ടകള്‍ക്ക് മിക്കവര്‍ക്കും കാമുകിമാരുണ്ട് ഇവര്‍ ഇത്തരം ഗ്രൂപ്പുകളില്‍ അംഗമായിരിക്കും. കാമുകിമാരുടെ പിണക്കവും മറ്റും തീര്‍ക്കുന്നത് ഗ്രൂപ്പിലുള്ള വനിത ഗുണ്ടകളാണ്. ഗ്രൂപ്പിലെ അംഗങ്ങളെ ചേച്ചിമാര്‍ യാത്രകള്‍ക്ക് കൊണ്ടുപോകാറുണ്ട്. ക്വട്ടേഷന്റെ ഭാഗമായാണിത്. ഒരു തവണ ഇങ്ങനെ പോയാല്‍ പുറത്തിറങ്ങാനാവാത്ത വിധം കുരുക്കില്‍ പെടും. ഗുണ്ടാ സംഘത്തിന്റെ വാര്‍ത്ത എത്തിയതോടെ ഒരു ദിവസം മാത്രം ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തത് 63 പേരാണ്.
ക്വട്ടേഷന് ശേഷം ഗുണ്ടകള്‍ ഒളിവില്‍ കഴിയുന്നത് പാറക്വാറികളിലാണ്. ഈ സമയം പോലീസിന്റെ നീക്കങ്ങള്‍ ഗുണ്ടകളെ അറിയിക്കുന്നത് പെണ്‍ ഗുണ്ടകളാണ്. പോലീസിലെ ചിലരുമായി സൗഹൃദം സ്ഥാപിക്കുന്നു. തുടര്‍ വിവരങ്ങള്‍ ഈ ഉദ്യോഗസ്ഥരില്‍ നിന്നും അറിയുകയും ഗുണ്ടകള്‍ക്ക് കൈമാറുകയുമാണ് പതിവ്. ഇത്തരത്തില്‍ തന്നെ സ്ത്രീകളുടെ സഹായത്തോടെ ഗുണ്ടകളെയും പോലീസ് കുടുക്കാറുണ്ട്.
from mangalam.com https://ift.tt/2MpBjtb
via IFTTT
No comments:
Post a Comment