കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നയാള്‍ എന്നു പറഞ്ഞ് മനോരോഗിയെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 7, 2018

കുട്ടികളെ കടത്തിക്കൊണ്ടു പോകുന്നയാള്‍ എന്നു പറഞ്ഞ് മനോരോഗിയെ ജനക്കൂട്ടം മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു

ബെംഗളൂരു: കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നയാള്‍ എന്ന് പറഞ്ഞ് ബെംഗളൂരുവില്‍ മാനസിക നില തെറ്റിയ യുവാവിന് നേരെ ആള്‍ക്കൂട്ടാക്രമണം.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാലരയോടെയാണ് സംഭവമുണ്ടായത്. ഒഡീഷ സ്വദേശിയായ യുവാവിനെയാണ് മരത്തില്‍ കെട്ടിയിട്ട് ജനം അതിക്രൂരമായി മര്‍ദ്ദിച്ചത്. ഇതിന് പുറമെ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ബെംഗളൂരുവിലെ വൈറ്റ് ഫീല്‍ഡില്‍ കടുഗോഡിയില്‍ വച്ചാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. പട്ടാലമ്മ ലേഔട്ട് പ്രദേശത്തെ ഒരു വീട്ടില്‍ 25 കാരനായ യുവാവ് കയറുകയായിരുന്നു. ജനങ്ങള്‍ യുവാവിനെ പിടികൂടുകയും കുട്ടികളെ കടത്തുന്നയാള്‍ എന്ന് പ്രചാരണം നടത്തുകയും ചെയ്തതോടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ എത്തുകയും ഇയാളെ മര്‍ദ്ദിക്കുകയുമായിരുന്നു.

കുട്ടികളെ കടത്തുന്നവര്‍ ഇറങ്ങിയിട്ടുണ്ടെന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ സന്ദേശങ്ങള്‍ ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞതോടെ ആളുകള്‍ ഇയാളുടെ ദേഹത്ത് കൈവയ്ക്കുകയായിരുന്നു. പോലീസിന് പരാതി ലഭിച്ചതോടെ കടുഗോഡി പോലീസ് യുവാവിനെ പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ക്ക് മാനസീക പ്രശ്‌നമുണ്ടെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സന്ദേശത്തില്‍ കണ്ടപോലെ നഗരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആരും തന്നെ എത്തിയിട്ടില്ലെന്നും ഡിസിപി അബ്ദുള്‍ അഹാദ് മാധ്യമങ്ങളോടു പറഞ്ഞു.



from mangalam.com https://ift.tt/2NVRyPY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages