കൊച്ചി: കന്യാസ്ത്രീയുടെ പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്ത നടപടി വേദനാജനകമെന്ന് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി). സംഭവത്തിൽ പരാതിക്കാരിയെയോ ആരോപണവിധേയനേയോ പിന്തുണയ്ക്കില്ലെന്നും കെസിബിസി പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ കെസിബിസി തള്ളിയിട്ടുണ്ട്. സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളും വൈദികരും സഭയുടെ താൽപര്യങ്ങൾക്കും സന്യാസ നിയമങ്ങൾക്കും എതിരാണ്. സമരം സഭയുടെ ശത്രുക്കൾക്ക് കത്തോലിക്കാ സഭയെയും അധികാരികളെയും ചടങ്ങുകളെയും പരസ്യമായി അവഹേളിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തു. എന്തിന്റെ പേരിൽ നടത്തിയ സമരമായാലും അംഗീകരിക്കാനാവില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. ബിഷപ്പ് അറസ്റ്റിലായെങ്കിലും പരാതിക്കാരിയെ പിന്തുണയ്ക്കാനാവില്ലെന്ന നിലപാടാണ് കെസിബിസി എടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ മാത്രമേ ഇക്കാര്യത്തിൽ നിലപാടെടുക്കാനാകൂ. കുറ്റം കോടതിയിൽ തെളിയിക്കപ്പെടട്ടെ. നിരപരാധിയെങ്കിൽ രക്ഷപ്പെടുകയും അപരാധിയെങ്കിൽ ശിക്ഷിക്കപ്പെടുകയും ചെയ്യട്ടെ. ഒരു ബിഷപ്പിന് നേരെ ഉണ്ടായ ആരോപണത്തിൽ മറ്റു വൈദികരെയും സഭയെയും ആക്രമിക്കുന്നത് ശരിയല്ലെന്നും കെസിബിസി പറയുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2DziJ2G
via
IFTTT
No comments:
Post a Comment