ചെന്നൈ : തമിഴ്‌നാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കായെത്തിയ രോഗി മരിച്ചു മൂന്നു ദിവസങ്ങള്‍ പിന്നിട്ടിട്ടും ചികിത്സകള്‍ തുടരുന്നുവെന്നു വിശ്വസിപ്പിച്ച് ബന്ധുക്കളില്‍നിന്നു പണം തട്ടിയതായി പരാതി. തഞ്ചാവൂരിലെ ഒരു സ്വാകാര്യ ആശുപത്രിക്കു നേരെയാണ് തഞ്ചാവൂര്‍ നാഗപട്ടണം സ്വദേശികളായ കുടുംബാംഗങ്ങള്‍ തഞ്ചാവൂര്‍ സൗത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്.
കടുത്ത വയറുവേദനയെതുടര്‍ന്നാണ് തഞ്ചാവൂര്‍ സ്വദേശി എന്‍ ശേഖര്‍(55) ആശുപത്രിയില്‍ ചികിത്സ തേടിയത് എന്നാല്‍ ചികിത്സകള്‍ പുരോഗമിക്കുന്നതിനിടയില്‍ ശേഖര്‍ മരണപ്പെട്ടു. പണം തട്ടുക എന്ന ലക്ഷ്യത്തോടെ ആശുപത്രി ചികിത്സ തുടര്‍ന്നുവെന്ന് മകന്‍ സൂഭാഷ് പറഞ്ഞു. പിതാവിനെ ചികിത്സിച്ചുകൊണ്ടിരിക്കുകയാണ് എന്ന് കള്ളം പറഞ്ഞാണ് മൃതദേഹം ആശുപത്രി അധികൃതര്‍ സൂക്ഷിച്ചതെന്ന് സുഭാഷ് കുറ്റപ്പെടുത്തുന്നു.
ഈ ദിവസങ്ങളില്‍ ചികിത്സയ്ക്കായുള്ള പണം ബന്ധുക്കളില്‍ നിന്ന് ഈടാക്കിയതായി ഇവരുടെ ബന്ധുവും സിപിഐ മുന്‍ എംഎല്‍എയുമായ ജി പളനിസ്വാമി പറയുന്നു. അഞ്ച് ലക്ഷം രൂപയാണ് ആദ്യം ആശുപത്രി ഈടാക്കിയത്. ചികിത്സ തുടരുന്നതിനായി മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് എന്ന് പൊലീസ് പറയുന്നു.
from mangalam.com https://ift.tt/2xZYMMo
via IFTTT
No comments:
Post a Comment