ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും വീട്ടിലെ സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 16, 2018

ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി വന്‍മോഷണം; സ്വര്‍ണവും വീട്ടിലെ സാധനങ്ങളുമായി വീട്ടുജോലിക്കാരി മുങ്ങി

മലപ്പുറം: തിരൂര്‍ ആലിങ്ങലില്‍ വീട്ടുജോലിക്കാരി ഭക്ഷണത്തിലും ജ്യൂസിലും വിഷം കലര്‍ത്തി നല്‍കി വന്‍ കവര്‍ച്ച. ആലിങ്ങല്‍ എടശ്ശേരി ഖാലിദ് അലിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്ന് രാവിലെ അയല്‍ വീട്ടുകാര്‍ വന്നപ്പോള്‍ വാതിലുകള്‍ തുറന്ന് കിടക്കുന്നതാണ് കണ്ടത്. വീടിനുള്ളില്‍ ഖാലിദ് അലിസ ഭാര്യ സൈനബ, മകള്‍ സഫീദ, മറ്റൊരു മകളുടെ കുട്ടി എന്നിവരെ അബോധാവസ്ഥയില്‍ കണ്ടെത്തി. നാട്ടുകാര്‍ ഇവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്കും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്കും മാറ്റി.

വീട്ട്‌ജോലിക്ക് നിന്നിരുന്ന തമിഴ്‌നാട് സ്വദേശി മാരിയമ്മ തന്ന ജ്യൂസ് കഴിച്ചതിനെ തുടര്‍ന്നാണ് മയക്കം ഉണ്ടായതെന്ന് ബോധം തിരികെ കിട്ടിയ സഫീദ പറഞ്ഞു. അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും വീട്ടിലെ സാധനങ്ങളും നഷ്ടപ്പെട്ടു.

സംഭവത്തിന് പിന്നില്‍ വന്‍ സംഘം ഉണ്ടെന്നാണ് പോലീസ് നിഗമനം. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നും പോലീസ് പറയുന്നു. വേലക്കാരിയെ ഏര്‍പ്പാടാക്കി നല്‍കിയത് തിരൂര്‍ പാന്‍ബസാറില്‍ താമസിക്കുന്ന മറ്റൊരു തമിഴ്‌നാട് സ്വദേശിയാണ്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.



from mangalam.com https://ift.tt/2xg3khP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages