പത്തനംതിട്ട: അണക്കെട്ടുകള്‍ തുറന്നു വിട്ടത് കൊണ്ട് സംസ്ഥാനത്ത് ആരും മരിച്ചിട്ടില്ലെന്ന് വൈദ്യുത മന്ത്രി എം.എം. മണി. ഇതിന് പുറമെ പ്രളയത്തില്‍ 850 കോടിയുടെ നഷ്ടമുണ്ടായെന്നും മണി മാധ്യമങ്ങളോട് പറഞ്ഞു. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം സുരക്ഷാ വിഭാഗത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ടില്‍ അധികമായി വന്ന ജലം മാത്രമാണ് ഒഴുക്കിവിട്ടത്. വൈദ്യുതി നിയന്ത്രത്തിന് കാരണം ഡാമുകളില്‍ ജലമില്ലാത്തത് അല്ല. നിലവില് ഇടുക്കി അണക്കെട്ടില്‍ ഉണ്ടായിരുന്ന വെള്ളം അതില്‍ തന്നെയുണ്ട്.
പവര്‍ ഹൗസുകളിലെ കേടുപാടുകള്‍ കൊണ്ട് ഉത്പാദന കുറവ് ഉണ്ടായതാണ്. കേന്ദ്രപൂളില്‍ നിന്ന് വൈദ്യുതി ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ല. വൈദ്യുത ബോര്‍ഡിന് 850 കോടിയുടെ നഷ്ടം പ്രളയത്തില്‍ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് 350 മെഗാവാട്ടിന്റെ കുറവ് നിലവില്‍ നേരിടുന്നുണ്ടെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
from mangalam.com https://ift.tt/2CCpT5L
via IFTTT
No comments:
Post a Comment