എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 2, 2018

എ.ബി.വി.പി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് പിടിയില്‍

കണ്ണൂര്‍: എ.ബി.വി.പി പ്രവര്‍ത്തകന്‍ കണ്ണവത്തെ ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ പിടിയില്‍. പോപ്പുലര്‍ ഫ്രണ്ട് നേതാവായ വി.എം.സലീമാണ് പിടിയിലായത്.

ഒളിവില്‍ പോയ ഇയാളെ കര്‍ണാടക മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ അതിര്‍ത്തി ഗ്രാമത്തില്‍ വെച്ചാണ് പേരാവൂര്‍ പോലീസ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ആറായി.

2018 ജനുവരി 19നാണ് ഏ.ബി.വി.പി പ്രവര്‍ത്തകനായ ശ്യാമപ്രസാദിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടി കൊലപ്പെടുത്തിയത്. ശ്യാമപ്രസാദ് ആര്‍എസ്എസ് കണ്ണവം പതിനേഴാം മൈല്‍ ശാഖ മുഖ്യശിക്ഷകും കാക്കയാങ്ങാട് ഗവ. ഐടിഐ വിദ്യാര്‍ഥിയുമായിരുന്നു.

തലശ്ശേരി - നെടുംപൊയില്‍ റോഡില്‍ സുഹൃത്തിനെ പിന്നിലിരുത്തി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ മുഖംമൂടി സംഘം കാറിലെത്തി ഇടിച്ചുവീഴ്ത്തിയശേഷം ആക്രമിക്കുകയായിരുന്നു. സുഹൃത്ത് ഓടി രക്ഷപെടുകയായിരുന്നു. വെട്ടേറ്റ ശ്യാമപ്രസാദിനെ പിന്തുടര്‍ന്നെത്തി അക്രമികള്‍ വീണ്ടും വെട്ടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.



from mangalam.com https://ift.tt/2PuOtHe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages