അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകനായ മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജയ് ഭട്ട് അറസ്റ്റില്‍. 1998 ലെ ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ദിവസങ്ങള്‍ക്ക് മുന്‍പും പ്രധാനമന്ത്രിയെ പരിഹസിച്ച് സഞ്ജിവ് ഭട്ട് ട്വീറ്റ് ചെയ്തിരുന്നു. ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഗുജറാത്ത് സിഐഡിയാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.
അഭിഭാഷകനെ ക്രിമിനല്‍ കേസില്‍ കുടുക്കിയെന്ന പത്ത് വര്‍ഷം പഴക്കമുള്ള കേസിലാണ് നടപടി. രണ്ട് പോലീസ് ഓഫീസുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ കൂടി അദ്ദേഹത്തിന് ഒപ്പം അറസ്റ്റിലായിട്ടുണ്ട്. 1997 ല്‍ ഡിസിപി ആയിരുന്ന കാലത്ത് ബസ്‌കന്ദയില്‍ അഭിഭാഷകനെതിരെ വ്യാജ നര്‍കോട്ടിക് കേസ് ചമച്ചുവെന്നാണ് അദ്ദേഹത്തിന് എതിരായ കേസ്. 2015 ല്‍ ഭട്ടിനെ ഇന്ത്യന്‍ പോലീസ് സര്‍വീസില്‍ നിന്നും പുറത്താക്കിയിരുന്നു.
അഭിഭാഷകനായ സുമേര്‍സിങ് രാജ്പുരോഹിത് നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ട് നടപടിക്ക് നിര്‍ദേശിച്ചത്. കേസില്‍ സിഐഡി പ്രത്യേക അന്വേഷണ സംഘത്തെയും ഹൈക്കോടതി നിര്‍ദേശിക്കുകയായിരുന്നു.
from mangalam.com https://ift.tt/2wM38Wy
via IFTTT
No comments:
Post a Comment