സൗദിയിൽ സ്വദേശിവൽക്കരണം : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

സൗദിയിൽ സ്വദേശിവൽക്കരണം : വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി

റിയാദ് : സൗദിയിൽ വസ്ത്ര വ്യാപാര ശാലകൾ അടക്കമുള്ള നാലു മേഖലകളിൽ പ്രവർത്തിക്കുന്ന കടകളിൽ സ്വദേശിവത്കരണം മൂന്ന് ദിവസം പിന്നിട്ടതോടെ തൊഴിൽ സാമൂഹിക മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന കർശനാമാക്കി .ഇന്നലെ റിയാദ് ,ജിദ്ദ ,ദമ്മാം തുടങ്ങിയവിടങ്ങളിലും രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിലും ആണ് പരിശോധന തുടരുന്നത് .

മലയാളികൾ അടക്കമുള്ള വിദേശികൾ മാത്രമായി ജോലി ചെയ്തിരുന്ന ഈ മേഖലയിൽ നൂറുകണക്കിന് ആളുകൾക്കാണ് ജോലി നഷ്ടമായത് .വസ്ത്ര വ്യാപാരം ,ഫർണിച്ചർ ,കാർ -ബൈക്ക് ഷോറൂമുകൾ ,പത്രക്കടകൾ തുടങ്ങിയവയിലാണ് സ്വദേശിവത്കരണം നടപ്പാക്കിയത് .സൗദി വൽക്കരണം പ്രഖ്യാപിച്ച 12 മേഖലയിലും ഭൂരിഭാഗവും വിദേശികളാണ് ജോലി നോക്കുന്നത് .

നവംബർ ഒൻമ്പതിന് അടുത്ത ഘട്ടം ആരംഭിക്കും 2019 ജനുവരി ഏഴിന് മൂന്നാം ഘട്ടം സൗദിവൽക്കരണവും നടപ്പാക്കുന്നതിനാണ് മന്ത്രാലയ തീരുമാനം .70 ശതമാനം സൗദികളെ നിയമിച്ച് എങ്ങനെ സ്ഥാപനം നടത്തുമെന്നുള്ള ആശങ്കയിലാണ് ബഹുഭൂരിഭാഗവും വിദേശികളും .

സ്വദേശികളെ നിയമിക്കാൻ മതിയായ അവസരം തൊഴിൽ മന്ത്രാലയം അനുവദിച്ചിരുന്നെങ്കിലും യോഗ്യരായ സ്വദേശികളെ ലഭിക്കാത്തത് തടസ്സമായതെന്നാണ് ചില കടയുടമകൾ പറയുന്നത്. സെയിൽസ് ഔട്ട് ലെറ്റുകളിൽ നിർബന്ധമായും സ്വദേശികളെ മാത്രമേ നിയമിക്കാവൂവെന്നതിനാൽ പല കടകളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. തൊഴിലാളികളോട് സ്‌പോൺസർഷിപ്പ് മാറ്റാനോ ഫൈനൽ എക്‌സിറ്റിൽ പോകാനോ ആണ് സ്‌പോൺസർസമാർ ആവശ്യപ്പെട്ടിരിക്കുന്നത്.

തുണിത്തരങ്ങൾ, രോമ വസ്ത്രങ്ങൾ, കുടകൾ, തസ്ബീഹ് മാലകൾ, ബെൽറ്റ്, പാദരക്ഷകൾ, സ്‌പോർട്‌സ് ഷൂ, സുഗന്ധ ദ്രവ്യങ്ങൾ, സോപ്പ്, സൗന്ദര്യവർധക വസ്തുക്കൾ, പെട്ടികൾ, നാലു ചക്രവാഹനങ്ങൾ, ബസ്, ട്രെയ്‌ലർ, മോട്ടോർ ബൈക്കുകൾ, വീടുകളിലേക്കും ഓഫീസുകളിലേക്കും ആവശ്യമായ ഫർണീച്ചറുകൾ, ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, പാത്രങ്ങൾ കരകൗശല വസ്തുക്കൾ, സെറാമിക്, ഗ്ലാസ് പാത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലാണ് ഇപ്പോൾ പരിശോധന നടക്കുന്നത്.

സ്വദേശികളെ കിട്ടാത്തത് കാരണം പലരും നേരത്തെ തന്നെ വിറ്റഴിക്കൽ വിൽപന നടത്തി കടകൾ കാലിയാക്കിയിരുന്നു. എന്നാൽ അവസാന നിമിഷം വരെ സ്വദേശികളെ ലഭ്യമാകാത്തവരിൽ പലരും ഇപ്പോൾ കടകൾ ഭാഗികമായി തുറക്കുകയോ അടച്ചിടുകയോ ആണ് ചെയ്തിട്ടുള്ളത്.

സൗദി പൗരന്മാരെ നിയമിക്കാതെ കടകൾ തുറന്നാൽ 20,000 ത്തോളം റിയാലാണ് തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പിഴ ഈടാക്കുന്നത്.
ഇഖാമയിലെ പ്രൊഫഷനനുസരിച്ചുള്ള ജോലി ചെയ്യാത്തവർക്ക് 5,000 റിയാലും ഈടാക്കുന്നുണ്ട്. പരിശോധന ഭയന്ന് പല കടകളും തുറക്കാതെ അടച്ചിട്ടിരിക്കുകയാണ് .ഇത്തരത്തിൽ പിഴ വിധിച്ചാൽ അടക്കാൻ വഴിയില്ലാത്തതിനാൽ വിദേശികളായ ജോലിക്കാർ കടകളിൽ നിൽക്കാൻ സന്നദ്ധമാകുന്നില്ല. ഇതു ഉടമകളായ സ്വദേശികളെയും ബാധിച്ചിട്ടുണ്ട്.



from mangalam.com https://ift.tt/2CQGdQd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages