കൊല്ലം : സിസ്റ്റര്‍ സൂസമ്മയുടേത് മുങ്ങി മരണമെന്ന് പ്രാഥമിക നിഗമനം. ഇന്നു നടന്ന പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് പോലീസ് ഇത്തരമൊരു നിഗമനത്തിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
കൈത്തണ്ടയിലെ മുറിവല്ലാതെ മറ്റ് മുറിവുകള്‍ സിസ്റ്ററുടെ ശരീരത്തിലില്ല. വയറ്റില്‍ നിന്ന് നാഫ്തലിന്‍ ഗുളിക കണ്ടെടുത്തിട്ടുണ്ട്. വെള്ളം ഉള്ളില്‍ ചെന്നതാണ് മരണകാരണമായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ആത്മഹത്യാശ്രമം എന്ന് തോന്നിക്കുന്ന തരത്തില്‍ ഇരു കൈത്തണ്ടകളിലും മുറിവുണ്ട്. അതുകൊണ്ടു തന്നെ സിസ്റ്ററുടേത് മുങ്ങി മരണമെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന യാതൊരു തെളിവുകളും ഇന്നത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആന്തരികാവയവങ്ങളുടെ വിദഗ്ധ പരിശോധനയ്ക്കു ശേഷം മാത്രമേ അന്തിമ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഉണ്ടാകൂ.
കിടപ്പുമുറിയില്‍ നിന്ന് 50 മീറ്ററോളം ദൂര കീഴ്ക്കാതൂക്കായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കിണറിന്റെ ഭാഗത്തേക്ക് ഇരു കൈയിലേയും മുറിവുമായി കന്യാസ്ത്രീ എങ്ങനെ എത്തി എന്നതാണ് പൊലീസിനെ കുഴക്കുന്ന ചോദ്യം. സൂസണ്‍ മാത്യൂ മുടി മുറിച്ചത് എന്തിനായിരുന്നു എന്നതിലും അന്വേഷണം നടക്കുന്നു. സ്വയം കൈ മുറിച്ചതാകാം എന്നാണ് ഇന്നലെ ലഭിച്ച സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കിത്. മുറിയില്‍ നിന്നും കിണറിലേയ്ക്കുള്ള വഴിയില്‍ ചോരപ്പാടുകള്‍ കണ്ടതാണ് ദുരൂഹതയ്ക്ക് ഇടവരുത്തിയത്.
ഡോ.ശശികലയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം. മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടതിനെ തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടപടികള്‍ പോലീസും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഇതിനിടെ, അന്വേഷണ സംഘം ഇന്നും മഠത്തിലെ കന്യാസ്ത്രീകളുടെയും ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തി. ലഭിച്ച മൊഴികളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഒത്തുനോക്കിയ ശേഷമാകും തുടര്‍ നടപടികള്‍.
from mangalam.com https://ift.tt/2N1rua1
via IFTTT
No comments:
Post a Comment