അത്ഭുത പ്രതിഭാസം കറന്റ് മോഹന്‍ അന്തരിച്ചു. ശരീരത്തിലൂടെ കറന്റ് കടത്തി വിടാന്‍ കഴിവുള്ള അത്ഭുത വ്യക്തിയായി ലോകത്തെ ഞെട്ടിച്ച രാജ്‌മോഹന്‍ദാസ് കഴിഞ്ഞമാസം വരെ 230 വാള്‍ട്ട് ശരീരത്തില്‍ കടത്തിവിട്ട് ജന്മന തനിക്കുമാത്രം ലഭിച്ച സിദ്ധി ലോകരുടെ മുമ്പില്‍ പ്രദര്‍ശിപിച്ചാണ് കറന്റില്ലാത്ത ലോകത്തേക്ക് യാത്രയായത്.
കുട്ടികാലത്ത് സ്‌കൂള്‍ ഫീസ് അടക്കാത്തതിനെ തുടര്‍ന്ന് സ്‌കൂളില്‍ പ്രവേശിപിക്കാത്തതില്‍ പ്രതിഷേധിച്ച് വൈദ്ധുതി പോസ്റ്റില്‍ കയറി കമ്പിയില്‍ പിടിച്ച് ഫ്യൂസ് ഊരി അന്ന് ആ ദിവസമാണ് രാജ്‌മോഹന്‍ദാസ് അറിയുന്നത് തന്റെ ശരീരം മറ്റേത് ലോഹത്തെകാളും നല്ലൊരു കണ്ടക്ടറാണെന്ന്.
പിന്നെ കറന്റ് മോഹന്‍ എന്ന വിളിപേരില്‍ ലോകം മുഴുവന്‍ അത്ഭുത സിദ്ധി കാട്ടി പ്രശസ്ഥനായി.ഭാര്യ രമാദേവി വിലക്കിയെങ്കിലും മരിക്കും വരെ താന്‍ കറന്റുമായുള്ള പ്രണയം അവസാനിപ്പിക്കില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ പോലും ഈ അത്ഭുത മനുഷ്യനെക്കുറിച്ചറിയാനെത്തി. അങ്ങനെ ലോകത്തിലെ തന്നെ അപൂര്‍വ്വ വ്യക്തികളിലൊരാളായി മോഹന്‍ ശ്രദ്ധിക്കപ്പെട്ടു.
from mangalam.com https://ift.tt/2xlCg0G
via IFTTT
No comments:
Post a Comment