മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് പലരും പറഞ്ഞു; എന്നാല്‍ ഏവരെയും പേടിപ്പിച്ച വാലക്; അത് ഇവരാണ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 13, 2018

മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് പലരും പറഞ്ഞു; എന്നാല്‍ ഏവരെയും പേടിപ്പിച്ച വാലക്; അത് ഇവരാണ്

അമേരിക്കന്‍ നടിയായ ബോണി ആരണ്‍സിനെ അറിയുമോ? ദ് നണ്‍ സിനിമയിലെ ആ കന്യാസ്ത്രീയെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്ക് കൂടുതല്‍ മനസ്സിലാകും. വലാക്... ഭയപ്പെടുത്തുന്ന മുഖവുമായി ഇരുളില്‍ അവര്‍ എവിടെയോ മറഞ്ഞിരിക്കുന്നുണ്ടെന്ന് തോന്നും. കണ്‍ജുറിങ് 2 ഇറങ്ങിയപ്പോള്‍ മുതല്‍ ലോകത്തെയാകെ അവര്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്നു.

ബോണിയുടെ മുഖത്തിന്റെ പ്രത്യേക ആകൃതി കാരണം സിനിമാരംഗത്ത് തിളങ്ങില്ലെന്ന് നിരവധി പേര്‍ അവരോട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇതേ മുഖം കൊണ്ടാണ് ബോണി ആരാധകരെ ഭയപ്പെടുത്തിയത്. തന്റെ നീണ്ട വലിയ മൂക്ക് കാരണം നിരവധി അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ബോണി പറയുന്നു. വലാക് എന്ന കഥാപാത്രം താന്‍ വളരെയധികം ആസ്വദിച്ചുവെന്നും ബോണി പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് റൊമാനിയയില്‍ നടന്ന ഒരു കന്യാസ്ത്രീയുടെ ദുരൂഹ സാഹചര്യത്തിലുണ്ടായ മരണമാണ് ദ് നണിലെ മുഖ്യ പ്രമേയം. കണ്‍ജുറിങ്ങില്‍ മാത്രമല്ല, ഡിയര്‍ ഗോഡ്, ഷാലോ ഹോള്‍, റിസ്റ്റ്കട്ടേഴ്‌സ് : എ ലവ് സ്റ്റോറി, ഐ നോ ഹു കില്‍ഡ് മി, ഹെല്‍ റൈഡ്, ഡ്രാഗ് മി ടു ഹെല്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ബോണി വേഷമിട്ടിട്ടുണ്ട്. പ്രിന്‍സസ് ഡയറീസിലും ബോണി വേഷമിട്ടിട്ടുണ്ട്.



from mangalam.com https://ift.tt/2MpB5SR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages