താനെ; വിദഗ്ദ്ധമായി പെണ്‍വാണിഭം നടത്തി വന്നിരുന്ന സംഘത്തെ അതി വിദഗ്ദ്ധമായി പോലീസ് പിടികൂടി. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷനുകള്‍ വഴിയാണ് സംഘം ഇടപാടുകള്‍ നടത്തിയിരുന്നത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് സംഘത്തെ പൂനെ റൂറല്‍ പോലീസ് സംഘം പിടികൂടിയത്.
അസിസ്റ്റന്റ് എസ്.പി അതുല്‍ ക്ുല്‍ക്കര്‍ണിയുടെയും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സുനില്‍ ഷിണ്ഡെയുടെയും നേതൃത്വത്തിലായിരുന്നു സംഘത്തെ പിടികൂടിയത്. ഇടനിലക്കാര്‍ വഴിയാണ് സംഘം ആവശ്യക്കാരുമായി ബന്ധപ്പെട്ടിരുന്നത്. അതും വാട്‌സ്ആപ്പ് പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച്. പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൈമാറുന്നതിനും ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നു.
മുംബൈ സ്വദേശികളായ രണ്ട് ഇടനിലക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പിടിയില്‍ അകപ്പെട്ടിരുന്ന രണ്ട് യുവതികളെ പോലീസ് രക്ഷപ്പെടുത്തി. ഇടനിലക്കാര്‍ മുഖേനയാണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതെന്ന വിവരത്തെ തുടര്‍ന്ന് ഇടപാടുകാര്‍ എന്ന വ്യാജേന പോലീസ് ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ സമീപിക്കുകയായിരുന്നു. ഇത്തരത്തില്‍ ബന്ധം സ്ഥാപിച്ച് വിശ്വാസം നേടിയ ശേഷമാണ് പോലീസ് സംഘത്തെ കുടുക്കിയത്.
ഇവന്റ് മാനേജ്‌മെന്റെ കമ്പനിയുടെ മറവിലാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പോലീസ് സംഘം രക്ഷപ്പെടുത്തിയ യുവതികളെ വെല്‍ഫെയര്‍ ഹോമിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ഊര്‍ജ്ജമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
from mangalam.com https://ift.tt/2NA8iPT
via IFTTT
No comments:
Post a Comment