ഇരട്ടസ്വര്‍ണ്ണവും പുരസ്‌കാരത്തിനു 'പോരാതെ' വന്നു: നീതി തേടി ബജ്‌റംഗ് പുനിയ കോടതിയിലേക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഇരട്ടസ്വര്‍ണ്ണവും പുരസ്‌കാരത്തിനു 'പോരാതെ' വന്നു: നീതി തേടി ബജ്‌റംഗ് പുനിയ കോടതിയിലേക്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ നിന്ന് തഴഞ്ഞുവെന്ന ആരോപണവുമായി ഇന്ത്യന്‍ ഗുസ്തി താരം ബജ്‌റംഗ് പുനിയ കോടതിയിലേക്ക്. കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയ താരമാണ് പുനിയ.

പുരസ്‌കാരത്തിന് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുനിയ നേരത്തെ ദേശീയ കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെ സമീപിച്ചിരുന്നു. ഇക്കാര്യം മന്ത്രിയെ അറിയിച്ചപ്പോള്‍ തനിക്ക് ആവശ്യമായ പോയിന്റുകള്‍ ഇല്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും പുനിയ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പുരസ്‌കാരം ലഭിച്ച വിരാട് കോഹ്‌ലി, മീരാഭായ് ചാനു എന്നിവരേക്കാള്‍ കൂടുതല്‍ പോയിന്റ് താന്‍ നേടിയിട്ടുണ്ടെന്നും പുനിയ കൂട്ടിച്ചേര്‍ത്തു. ഇന്നു വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് പുനിയയുടെ തീരുമാനം. വ്യാഴാഴ്ചയാണ് ദേശീയ കായിക പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.



from mangalam.com https://ift.tt/2OGRlR6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages