തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രികള്‍ പരസ്യമായി പ്രക്ഷോഭ രംഗത്തിറങ്ങിയത് അതീവഗൗരവമേറിയ വിഷയമാണെന്ന് വി.എസ്. അച്യുതാനന്ദന്‍. സഭയുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ സഭ തന്നെ അന്വേഷിക്കണമെന്ന് ആവശ്യം നീതിന്യായ വ്യവസ്ഥയ്ക്ക് നിരക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
പീഡന പരാതി ലഭിച്ചിട്ടും, ജലന്ധര്‍ ബിഷപ്പിനെതിരെ ആരുടെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കന്യാസ്ത്രീകള്‍ പ്രക്ഷോഭത്തിനിറങ്ങിയത്. സഭാംഗങ്ങള്‍ക്കിടക്കുള്ള ക്രിമിനല്‍ സ്വഭാവമുള്ള കേസുകള്‍ സഭതന്നെ കൈകാര്യം ചെയ്യുന്ന രീതി നമ്മുടെ നീതിന്യായ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.
ഉന്നത സ്ഥാനത്തിരിക്കുന്ന സ്വാധീനമുള്ള വ്യക്തിയാണ് കഴിഞ്ഞ രണ്ടരമാസമായി എല്ലാ അന്വേഷണ സംവിധാനങ്ങള്‍ക്കും മേലെ സ്വതന്ത്രനായി വിഹരിക്കുന്നത് എന്നതിനാല്‍ ഇരകള്‍ക്ക് വലിയ സമ്മര്‍ദ്ദമാണ് അനുഭവിക്കുന്നത്. ഇത് സമ്മര്‍ദ്ദം ചെന്നെത്തുന്നുവെന്ന് ധാരണ പരക്കാനിടയാക്കുംവിധം പ്രതിയുടെ അറസ്റ്റ് നീണ്ടു പോകുകയാണെന്നും വിഎസ് വ്യക്തമാക്കി.
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരെയുണ്ടായ ലൈംഗീകാരോപണം പാര്‍ട്ടിക്കുള്ളില്‍ തന്നെ അന്വേഷിക്കുന്നതിനിടെയാണ് സഭയെ വിമര്‍ശിച്ച് വി.എസ്. രംഗത്തുവന്നിരിക്കുന്നത്.
from mangalam.com https://ift.tt/2MfOBII
via IFTTT
No comments:
Post a Comment