ന്യുഡല്‍ഹി: തീവ്രവാദ ബന്ധം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്ത അഞ്ച് പൊതുപ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ സുപ്രീം കോടതി നാലാഴ്ച കൂടി നീട്ടി. അറസ്റ്റിലായവരെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്. കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ആവശ്യവും കോടതി നിരസിച്ചു. പോലീസിന് തുടരന്വേഷണവുമായി മുന്നോട്ടുപോകാമെന്ന്ഒരു ജഡ്ജിയുടെ വിയോജിപ്പോടെയാണ് ഭൂരിപക്ഷ ബെഞ്ചിന്റെ വിധി.
ഇവരുടെ അറസ്റ്റില്‍ നീതിപൂര്‍വ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം അനിവാര്യമാണെന്നും അതിനാല്‍ ചീഫ് ജസ്റ്റീസിന്റെയും ജസ്റ്റീസ് ഖന്‍വില്‍ക്കറിന്റെയും തീരുമാനത്തോട് വിയോജിക്കുന്നതായും ജസ്റ്റീസ് ചന്ദ്രചൂഢ് വിധിയെഴുതി. അന്വേഷം പുരോഗമിക്കുന്ന ഘട്ടത്തില്‍ പോലീസ് വാര്‍ത്താസമ്മേളനം വിളിച്ചത് സംശയം സൃഷ്ടിക്കുന്നു. നടപടിക്രമങ്ങളെയെല്ലാം തകിടംമറിക്കുന്നതാണ് അത്. പോലീസിന്റെ വിശദീകരണത്തോടെയാണ് മാധ്യമ വിചാരണ ആരംഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട വിയോജിപ്പ് നീക്കേണ്ടതുണ്ട്. സ്വതന്ത്ര്യ ം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സുപ്രീം കോടതി നിതാന്ത ജാഗ്രത പാലിക്കണമെന്നും ജസ്റ്റീസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
പൂനെയിലെ ഭീമ-കറെഗാവില്‍ ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ച് പൊതുപ്രവര്‍ത്തകരെ പൂനെ പോലീസ് അറസ്റ്റു ചെയ്തത്. എന്നാല്‍ വേണ്ടത്ര തെളിവുകളുടെ അഭാവത്തിലാണ് അറസ്‌റ്റെന്നും ഭരണകൂടത്തെ വിമര്‍ശിച്ചതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നും കാണിച്ചാണ് സാമൂഹ്യപ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചത്. അറസ്റ്റിലായ പൊതുപ്രവര്‍ത്തകരെ പോലീസിനു വിട്ടുകൊടുക്കാതെ വീട്ടുതടങ്കലില്‍ വയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. വരവരറാവു, അരുണ്‍ ഫെരാരിയ, വെര്‍നോന്‍ ഗോണ്‍സാല്‍വസ്, സുധ ഭരദ്വാജ്, ഗൗതം നവ്‌ലഖ എന്നിവരെയാണ് പൂനെ പോലീസ് അറസ്റ്റു ചെയ്തത്.
from mangalam.com https://ift.tt/2xRGf4G
via IFTTT
No comments:
Post a Comment