ന്യൂഡല്‍ഹി: മോഹന്‍ലാലിന് കാണാന്‍ അനുമതി നല്‍കിയിട്ടും കേരളത്തില്‍ നിന്നുള്ള എംപി മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുന്നതിന് അനുമതി ലഭിച്ചിട്ടില്ലെന്ന ആരോപണവുമായി പി.കരുണാകരന്‍ എംപി. കൂടിക്കാഴ്ച്ചയ്ക്കായി എ.കെ. ആന്റണി അടക്കമുള്ള നേതാക്കള്‍ കഴിഞ്ഞ 10 ദിവസമായി ശ്രമിക്കുന്നതിനിടെയാണ് മോഹന്‍ലാലിന് അനുമതി നല്‍കിയത്.
തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നതെന്നും എംപി കുറ്റപ്പെടുത്തി.
കരുണാകരന്‍ എംപിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,
കേരളത്തിലെ എല്ലാ എം.പിമാരും ചേര്‍ന്ന് പ്രധാനമന്ത്രിയെ കാണാന്‍ കത്ത് നല്‍കിയിരുന്നു കേരളത്തില പ്രളയ ദുരന്തം കാരണം ഉണ്ടായ വമ്പിച്ച നാശനഷ്ടത്തിനു ആവശ്യമായ സാമ്പത്തിക സഹായം ആവശ്യപ്പെടാനാണ് കത്ത് നല്‍കിയത്. കടിഞ്ഞ മാസം 30, 31 തീയ്യതികളില്‍ കൂടികാഴ്ച ആവശ്യപ്പെട്ടിരുന്നു. മൂന്നിനു ശേഷംനല്‍കാമെന്നാണു അറിയിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ അതും മാറ്റി. കേരളത്തില്‍ നിന്ന് തന്നെയുള്ള നടന്‍ മോഹന്‍ലാലിന്നു
അനുവാദം നല്‍കിയിട്ടും ജനപ്രതിനിധികളായ എം പിമാരെ കാണാന്‍ അദ്ദേഹം തയ്യാറാവുന്നില്ല. അനുവാദത്തിനു വേണ്ടി എ.കെ. ആന്റ്ണി ഉള്‍പ്പടെയുള്ള നേതാക്കള്‍ 10 ദിവസമായി കാത്തു നില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രി ലാലിന് അനുവാദം തല്‍കിയത്. തെരഞ്ഞെടുക്കപ്പെട്ട
ജനപ്രതിനിധികളെ അതുവഴി കേരളത്തെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്.ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണു
from mangalam.com https://ift.tt/2NVy6Da
via IFTTT
No comments:
Post a Comment