സാലറി ചലഞ്ച്: നിര്‍ബന്ധിതമായി ശമ്പളം പിരിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 17, 2018

സാലറി ചലഞ്ച്: നിര്‍ബന്ധിതമായി ശമ്പളം പിരിക്കുന്നത് കൊള്ളയെന്ന് ഹൈക്കോടതി

കൊച്ചി: പ്രളയക്കെടുതി നേരിടാന്‍ മുഖ്യമന്ത്രി വിഭാവനം ചെയ്ത സാലറി ചലഞ്ചിന്റെ പേരില്‍ കൊള്ളയടി പാടില്ലെന്ന് ഹൈക്കോടതി. ജീവനക്കാരില്‍ നിന്നും നിര്‍ബന്ധിതമായ ശമ്പളം പിരിച്ചെടുക്കുന്നത് കൊള്ളയാണ്. ദേവസ്വംബോര്‍ഡ് നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരില്‍ നിന്നും ഒരു മാസത്തെ ശമ്പളം പത്ത് തവണയായി പിരിച്ചെടുക്കുമെന്ന ബോര്‍ഡിന്റെ ഉത്തരവ് വിവാദമായിരുന്നു. ശമ്പളം നല്‍കണമെന്ന് മാത്രമാണ് മുഖ്യമന്ത്രി സാലറി ചലഞ്ചില്‍ ആവശ്യപ്പെട്ടിരുന്നത്. അത് നിര്‍ബന്ധിതമായി പിരിച്ചെടുക്കുന്നത് തെറ്റാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ സമാനമായ ഉത്തരവ് റദ്ദാക്കി.

ശമ്പളം പിടിക്കാന്‍ ഇറക്കിയ ഉത്തരവ് നാളെ തിരുത്തുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.



from mangalam.com https://ift.tt/2xoJDnw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages