ബെംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിന്റെ അറത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മാണ്ഡ്യ ജില്ലയിലെ മാലവള്ളി പോലീസ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. ചിക്കബാഗിലു സ്വദേശി പശുപതിയാണ് സുഹൃത്ത് ഗിരീഷിന്റെ (28) തലയറത്തത്. പശുപതിയുടെ അമ്മയെക്കുറിച്ച് ഗിരീഷ് മോശമായി സംസാരിച്ചതിനെ തുടർന്നുണ്ടായ വഴക്കിനൊടുവിലായിരുന്നു കൊലയെന്ന് മാണ്ഡ്യ എസ്.പി. ശിവപ്രകാശ് ദേവരാജ് പറഞ്ഞു. ബൈക്കിലാണ് പശുപതി പോലീസ് സ്റ്റേഷനിലെത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.കർണാടകത്തിൽ ഒരു മാസത്തിനിടെ അറത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിലെത്തുന്ന മൂന്നാമത്തെ സംഭവമാണിത്. കഴിഞ്ഞ വ്യാഴാഴ്ച ചിക്കബല്ലാപുരയിലെ ശ്രീനിവാസപുര സ്വദേശി അസീസ് ഖാനാണ് കാമുകി റോഷ്‌നിയുടെ അറത്തെടുത്ത തലയുമായി സ്റ്റേഷനിലെത്തിയത്. വിവാഹിതനായ അസീസ് റോഷ്‌നിയുമായി പ്രണയത്തിലായിരുന്നു. എന്നാൽ, പിന്നീട് റോഷ്‌നി അസീസുമായി പിരിഞ്ഞു. ഇതേത്തുടർന്ന് ഒരുതവണകൂടി കാണണമെന്ന് പറഞ്ഞ് റോഷ്‌നിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. രണ്ടാഴ്ചമുമ്പ് ചിക്കമഗളൂരുവിൽ ഭാര്യയുടെ തലയറുത്ത് ഭർത്താവ് സ്റ്റേഷനിൽ എത്തിയിരുന്നു. അജ്ജംപുര സ്വദേശി സതീഷാണ് ഭാര്യ രൂപയുടെ തലയറുത്തത്. ഭാര്യ വഞ്ചിച്ചെന്നാരോപിച്ചായിരുന്നു കൊല.
from mathrubhumi.latestnews.rssfeed https://ift.tt/2Qjep8X
via
IFTTT
No comments:
Post a Comment