കോട്ടയം: കുറ്റസമ്മതം നടത്താത്തതിനെ തുടര്‍ന്ന് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്ക് വിധേയനാക്കിയേക്കും. ഇതിനുള്ള അനുമതിക്കായി പോലീസ് കോടതിയെ സമീപിക്കും. നുണപരിശോധനഫലം അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും.
ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലെത്തിച്ച് തെളിവെടുപ്പും നടത്തി. പീഡനം നല്‍കിയെന്ന്് പരാതിയില്‍ പറഞ്ഞ മഠത്തിലെ 20ാം നമ്പര്‍ മുറിയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. എന്നാല്‍ തെളിവെടുപ്പ് സമയം പരാതിക്കാരിയായ കന്യാസ്ത്രി അടക്കമുള്ളവരെ മഠത്തിലെ തന്നെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റിയിരുന്നു. നിലവില്‍ മഠത്തില്‍ മാത്രം തെളിവെടുപ്പ് നടത്തിയാല്‍ മതിയെന്ന നിലപാടിലാണ് പോലീസ്. ഇന്നലെ പാലാ കോടതിയില്‍ ഹാജരാക്കിയ ബിഷപ്പിന് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. നാളെ ഉച്ചവരെ ബിഷപ്പ് പോലീസ് കസ്റ്റഡിയില്‍ തന്നെ തുടരും.
ഇരയായ കന്യാസ്ത്രിയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ ഒരാഴ്ച്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കോട്ടയം എസ്.പി. നിര്‍ദ്ദേശം നല്‍കി. 2014-2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ്പ് എന്നിവ കണ്ടെത്താനും പോലീസ് ശ്രമിക്കുന്നുണ്ട്.
from mangalam.com https://ift.tt/2NyjPAg
via IFTTT
No comments:
Post a Comment