ഇന്ത്യ-പാക് പോരാട്ടത്തിനിടെ ഇന്ത്യന്‍ ദേശീയ ഗാനത്തെ ആദരിച്ച് പാക് ആരാധകന്‍; കാരണം വ്യക്തമാക്കിയ യുവാവിന് കൈയ്യടിച്ച് ഇരു ടീമിന്റെയും ആരാധകരും ക്രിക്കറ്റ് ലോകവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഇന്ത്യ-പാക് പോരാട്ടത്തിനിടെ ഇന്ത്യന്‍ ദേശീയ ഗാനത്തെ ആദരിച്ച് പാക് ആരാധകന്‍; കാരണം വ്യക്തമാക്കിയ യുവാവിന് കൈയ്യടിച്ച് ഇരു ടീമിന്റെയും ആരാധകരും ക്രിക്കറ്റ് ലോകവും

അബുദാബി: ഏഷ്യ കാപ്പില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുകയാണ്. നേരത്തെ ഗ്രൂപ്പ്ഘട്ട മത്സരത്തില്‍ ഇന്ത്യ പാകിസ്താനെ ആധികാരികമായി തോല്‍പ്പിച്ചിരുന്നു. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഒരു പാക് ആരാധകന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. ഇന്ത്യന്‍ ദേശീയ ഗാനത്തെ ആദരിക്കുകയും ഗാനം ആലപിക്കുകയും ചെയ്യുന്ന പാക് ആരാധകനായിരുന്നു സോഷ്യല്‍ മീഡിയകളില്‍ താരങ്ങളായിരുന്നത്.

ആദില്‍ താജ് എന്ന യുവാവായിരുന്നു ഇത്. തന്റെ ഭാഗത്ത് നിന്നുമുള്ള ചെറിയൊരു സമാധാന ശ്രമമാണിതെന്നായിരുന്നു സംഭവത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചത്. ഒരു ബോളിവുഡ് ചിത്രത്തിലാണ് താന്‍ ആദ്യമായി ഇന്ത്യന്‍ ദേശീയ ഗാനം കേള്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ദേശീയ ഗാനം കേട്ടപ്പോള്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ വാക്കുകളാണ് തനിക്ക് ഓര്‍മ്മ വന്നത്. സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ ഒരു പടി മുന്നോട്ട് വെച്ചാല്‍ തങ്ങള്‍ രണ്ട്പടി മുന്നോട്ട് വയ്ക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. സമാധാനത്തിനും ആദരവിനും തന്റെ ഭാഗത്ത് നിന്നുള്ള എളിയ ശ്രമമാണ് ഇതെന്നും ആദില്‍ പറയുന്നു.

ഇന്ന് നടക്കുന്ന ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇരു രാജ്യങ്ങളുടെയും പതാക ഒന്നിച്ച് തുന്നി ധിരിക്കാന്‍ ശ്രമിക്കുമെന്നും അത് തന്റെ ഭാഗത്തു നിന്നുമുള്ള മറ്റൊരു പോസിറ്റീവ് സന്ദേശമാകുമെന്നും ആദില്‍ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മില്‍ കൂടുതല്‍ മത്സരങ്ങള്‍ ഉണ്ടാകണം. അങ്ങനെയായാല്‍ ഇന്ത്യ-പാക് മത്സരം കാണാന്‍ ഏഷ്യാ കപ് പോലുള്ള വലിയ പരമ്പരകള്‍ക്കായി കാത്തിരിക്കേണ്ടി വരില്ല. കായിക മത്സരങ്ങള്‍ രാജ്യങ്ങളെ ഒരുമിപ്പിക്കും. ഇരു രാജ്യങ്ങളും തമ്മില്‍ ഇനിയും ക്രിക്കറ്റ് മത്സരങ്ങള്‍ ഉണ്ടാകണം. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള സമാധാന വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും ആദില്‍ പറയുന്നു.



from mangalam.com https://ift.tt/2xwvntK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages