വരുമാനം കൂടും: പെട്രോള്‍ വില വര്‍ധന 'നല്ല വാര്‍ത്ത'യെന്ന് ബിജെപി വക്താവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 4, 2018

വരുമാനം കൂടും: പെട്രോള്‍ വില വര്‍ധന 'നല്ല വാര്‍ത്ത'യെന്ന് ബിജെപി വക്താവ്

ന്യൂഡൽഹി: ഇന്ധനവില വർധന സർവ്വകാലറെക്കോഡിലെത്തിയതിനെ നല്ല വാർത്ത എന്ന് വിശേഷിപ്പിച്ച് ബിജെപി വക്താവ് നളിൻ കോലി. വില വർധന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഗുണകരമായ കാര്യമാണെന്നാണ് കോലിഅഭിപ്രായപ്പെട്ടത്. ഇന്ധനവിലയിൽ ഉണ്ടായ വർധന സംസ്ഥാനങ്ങൾക്ക് നല്ല വാർത്തയാണ്. മൂല്യവർധിത നികുതിയിലൂടെ കൂടുതൽ വരുമാനം നേടാൻ സംസ്ഥാനങ്ങൾക്ക് കഴിയും. എക്സൈസ് തീരുവ വഴി കേന്ദ്രത്തിനും നേട്ടമുണ്ടാക്കാൻ കഴിയും. എന്നാലും കൂടുതൽ ലാഭം സംസ്ഥാനങ്ങൾക്ക് തന്നെയാണ്. ഇതായിരുന്നു നളിൻ കോലിയുടെപ്രതികരണം. പെട്രോളിനെ ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരാൻ ഏറ്റവും മികച്ച സമയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യാന്തരവിപണിയിൽ എണ്ണവില ഉയർന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിഞ്ഞതും ഇന്ധനവില വർധനയ്ക്ക് കാരണമായി. കൊച്ചി നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 81.35 രൂപയാണ്. ഡീസലിന് 75.23 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 82.50 രൂപയും ഡീസലിന് 76.26 രൂപയുമാണ്. കോഴിക്കോട് നഗരത്തിൽ പെട്രോൾ വില 82 രൂപയ്ക്കും മേലെയാണ്. ഡീസൽ വില ഇവിടെ ലിറ്ററിന് 76 രൂപ കടന്നു. content highlights:BJPs Nalin Kohli, Petrol Price Hike isGood News


from mathrubhumi.latestnews.rssfeed https://ift.tt/2ChO8WA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages