പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഒരുവശത്ത് തുടരുമ്പോള്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം ഒരു പൊതുവികാരമാണോയെന്ന് മോഹന്‍ലാല്‍. കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ സാധനങ്ങളുമായി നേരിട്ടെത്തിയപ്പോള്‍ ഇതുസംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
'കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു മോഹന്‍ലാലിന്റെ മറുപടി. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍, ഒരു നല്ല കാര്യം നടക്കുമ്പോള്‍? കന്യാസ്ത്രീകള്‍ എന്തുചെയ്യണം, അതും ഇതുമായി എന്ത് ബന്ധം? നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാമല്ലോ? ഇതൊക്കെയാണോ.. അത് പൊതുവികാരമാണോ, ഇവിടെ ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍', മോഹന്‍ലാല്‍ പ്രതികരിച്ചു.
തന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വെല്ലിംഗ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററില്‍ മോഹന്‍ലാല്‍ എത്തിയത്. വിശ്വശാന്തി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാണ് ഇതെന്നും ഈ ഘട്ടത്തില്‍ പ്രളയം ഏറെ നാശം വിതച്ച പത്തനംതിട്ട, ആറന്മുള, അയിരൂര്‍, ആലപ്പുഴയിലെ നെടുമുടി എന്നിവിടങ്ങളിലും അവശ്യസാധനങ്ങള്‍ എത്തിച്ചതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
from mangalam.com https://ift.tt/2QzbJFh
via IFTTT
No comments:
Post a Comment