ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ല; കോടതി കയറാനൊരുങ്ങി ഇന്ത്യയുടെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 21, 2018

ഖേല്‍രത്‌ന പുരസ്‌കാരത്തിന് പരിഗണിച്ചില്ല; കോടതി കയറാനൊരുങ്ങി ഇന്ത്യയുടെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ്

ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് പരിഗണിച്ചില്ലെന്ന് ആരോപിച്ച് കോടതിയെ സമീപിക്കാനൊരുങ്ങി ഇന്ത്യൻ ഗുസ്തി താരം ബജ്റംഗ് പുനിയ. കോമൺവെൽത്ത് ഗെയിംസിലും ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്കായി സ്വർണ മെഡൽ നേടിയ താരമാണ് പുനിയ. പുരസ്കാരത്തിന് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പുനിയ നേരത്തെ ദേശീയ കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിനെ സമീപിച്ചിരുന്നു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്തി അറിയിച്ചതായും പുനിയ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രിയെ കണ്ടിരുന്നു. തന്നെ എന്തുകൊണ്ട് പുരസ്കാരത്തിന് പരിഗണിച്ചില്ലെന്നു ചോദിച്ചപ്പോൾ എനിക്ക് ആവശ്യമായ പോയിന്റുകൾ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. അത് തെറ്റാണ്, പുരസ്കാരം ലഭിച്ച മറ്റു രണ്ടുപേരേക്കാൾ (വിരാട് കോലി, മീരാഭായ് ചാനു) കൂടുതൽ പോയിന്റുകൾ താൻ നേടിയിട്ടുണ്ട് , പി.ടി.ഐക്ക് അനുവദിച്ച അഭിമുഖത്തിൽ പുനിയ വ്യക്തമാക്കി. ഇന്ന് വൈകുന്നേരത്തോടു കൂടി അനുകൂലമായ മറുപടി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പുനിയയുടെ തീരുമാനം. താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്നും തനിക്ക് നീതിവേണമെന്നും പുനിയ പറഞ്ഞു. തന്റെ കാര്യം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ പുരസ്കാരദാന ചടങ്ങിന് ഇനി അധികം സമയമില്ല. ഇന്ന് വൈകുന്നേരം വരെ താൻ കാക്കും, അതിനകം സർക്കാരിൽ നിന്ന് അനുകൂലമായ ഒരു മറുപടി കിട്ടയില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പുനിയ വ്യക്തമാക്കി. വ്യാഴാഴ്ചയാണ് ദേശീയ കായിക പുരസ്കാരങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഭാരോദ്വഹനത്തിൽ കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ ജേതാവ് സൈഖോം മീരാഭായ് ചാനുവുമാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് അർഹരായത്. Content Highlights: khel ratna bajrang punia meets rathore to move court


from mathrubhumi.latestnews.rssfeed https://ift.tt/2xulEE7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages