പാല: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ പാലാ മജിസ്‌ട്രേറ്റ് കോടതി തള്ളി. ബിഷപ്പിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ബിഷപ്പിനെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ പ്രതിഭാഗം എതിര്‍ത്തില്ല. ഇതോടെ പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ബിഷപ്പിന് ഇനി ഹൈക്കോടതിയെ സമീപിക്കാം.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ബിഷപ്പ് ഫ്രാങ്കോയെ പാലാ കോടതിയില്‍ എത്തിച്ചത്. കനത്ത സുരക്ഷയില്‍ എത്തിച്ച ബിഷപ്പിനെ കൂകിവിളിച്ചാണ് കോടതി പരിസരത്ത് കൂടി നിന്നവര്‍ എതിരേറ്റത്. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് വേണ്ടി ഹാജരായ അഭിഭാകഷന്‍ രാമന്‍ പിള്ളയാണ് ബിഷപ്പിന് വേണ്ടി ഹാജരായത്. 24ന് ഉച്ചയ്ക്ക് രണ്ടര വരെയാണ് ബിഷപ്പിനെ കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. കസ്റ്റഡി കാലാവധി തീരുന്നതിന് മുമ്പ് ലൈംഗിക ശേഷി പരിശോധനയും തെളിവെടുപ്പും നടത്തേണ്ടതുണ്ട്.
ജാമ്യാപേക്ഷയിലും പോലീസിന്റെ കസ്റ്റഡി അപേക്ഷയിലും വാദം കേട്ട ശേഷം ഫ്രാങ്കോ മുളയ്ക്കലിനോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോള്‍ തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്റെ ഉമിനീരും രക്തവും ബലം പ്രയോഗിച്ച് എടുത്തു എന്നും ബിഷപ്പ് കോടതിയില്‍ പറഞ്ഞത്. ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84-ാം ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.
from mangalam.com https://ift.tt/2NXfplR
via IFTTT
No comments:
Post a Comment