ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതിന് പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 23, 2018

ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതിന് പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു

എലവഞ്ചേരി: ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതിന് പിറ്റേ ദിവസം വീട് കത്തിയമര്‍ന്നു. കുമ്പളക്കോട്ടില്‍ ലതികയുടെ വീടാണു കഴിഞ്ഞ ദിവസം കത്തിയമര്‍ന്നത്. ലതികയുടെ ഭര്‍ത്താവ് മോഹനന്‍ ബുധനാഴ്ച്ച സ്വയം ജീവനൊടുക്കുകയായിരുന്നു. ലതികയും ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ മിഥുനും ഇതിന്റെ ഞെട്ടലില്‍ നിന്നു കരകയറുന്നതിനു മുന്‍പാണ് ഓലമേഞ്ഞ തങ്ങളുടെ വീട് നശിക്കുന്നതിനു സാക്ഷിയാകേണ്ടി വന്നത്.

വ്യാഴാഴ്ച്ച പകലാണു വീടിനകത്തു നിന്നു തീ പടര്‍ന്നു ഒലമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചത്. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും കത്തിയമര്‍ന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ മിഥുന്റെ പുസ്തകങ്ങളും തീയില്‍ കത്തി നശിച്ചു. ലതികയും മിഥുനും സമീപത്തെ മോഹനന്റെ സഹോദരന്റെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല.



from mangalam.com https://ift.tt/2NvgjX6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages