കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുനര്‍വിജ്ഞാപനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 3, 2018

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുനര്‍വിജ്ഞാപനത്തിന് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ന്യൂഡൽഹി:കസ്തൂരി രംഗൻ റിപ്പോർട്ടിൽ പുനർ വിജ്ഞാപനത്തിന് പരിസ്ഥിതി മന്ത്രാലയം അനുമതി നൽകി. കഴിഞ്ഞ ദിവസത്തെ ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഇടപെടലിനെ തുടർന്നാണ് പുനർ വിജ്ഞാപനത്തിന് അനുമതി നൽകിയത്. കേരളമാവശ്യപ്പെട്ട മാറ്റങ്ങൾ പുനർ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് നിയമ മന്ത്രാലയത്തിൽ നിന്നും ഉപദേശം തേടും. കേരളവും കർണാടകവും ഉൾപ്പെടയുള്ള സംസ്ഥാനങ്ങൾ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല പ്രദേശത്തു നിന്നും ഒഴിവാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മൂന്നാമതും കരടു വിജ്ഞാപനമിറക്കിയ ശേഷമാണ് പുനർ വിജ്ഞാപനം വേണ്ടി വരുമെന്ന നിലപാടിലേക്ക് ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം നീങ്ങുന്നത്. കേരളമുൾപ്പെടെയുളള സംസ്ഥാനങ്ങളുടെ സാഹചര്യം പരിഗണിക്കുമ്പോൾ ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിത ലോല പ്രദേശത്തു നിന്നും ഒഴിവാക്കണമെന്ന അഭിപ്രായമാണ് പരിസ്ഥിതി മന്ത്രി ഡോ. ഹർഷവർധന്റേത്. പുനർ വിജ്ഞാപനത്തിൽ പരിസ്ഥിതിലോല പ്രദേശത്തുൾപ്പെടുന്ന 4,452 ചതുരശ്ര കിലോമീറ്റർ ഒഴിവാക്കണമെന്ന നിർദ്ദേശവും മന്ത്രാലയ വിദഗ്ദ സമിതി മുന്നോട്ടു വച്ചിട്ടുണ്ട്. തീരുമാനം നടപ്പിലായാൽ പരിസ്ഥിതി ലോല പ്രദേശ പരിധിയിലെ 123 വില്ലേജുകൾ 94 ആയി ചുരുങ്ങിയേക്കാം. പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പുനർവിജ്ഞാപനം ഇറക്കുന്നതിന് ദേശീയ ഹരിത ട്രിബ്യൂണൽ നിയമ തടസ്സം ചൂണ്ടിക്കാട്ടിയാൽ മന്ത്രാലയം സുപ്രീം കോടതിയെ സമീപിക്കും. വിഷയത്തിൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ഉപദേശവും തേടിയിരിക്കുകയാണ് പരിസ്ഥിതി മന്ത്രാലയം. ഇതേസമയം കേരളത്തിൽ പ്രളയമുണ്ടായ പശ്ചാത്തലത്തിൽ ഖനനത്തിനും മറ്റും പരിസ്ഥിത അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്നും മന്ത്രാലയ വിദഗ്ദ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/2NHeKlb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages